»   » ആരുണ്ട് ഈ ഖാനെ പിടിച്ചുകെട്ടാന്‍?

ആരുണ്ട് ഈ ഖാനെ പിടിച്ചുകെട്ടാന്‍?

Posted By:
Subscribe to Filmibeat Malayalam
Kajol Ana Sharukh
ഒട്ടേറെ വിവാദങ്ങളില്‍ക്കിടയിലേയ്ക്കാണ് കരണ്‍ ജോഹര്‍-ഷാരൂഖ്-കാജല്‍ ടീമിന്റെ മൈ നെയിം ഈസ് ഖാന്‍ പ്രദര്‍ശനത്തിനെത്തിയത്. ചെറിയൊരു നെഞ്ചിടിപ്പോടെതന്നെയായിരിക്കണം കരണം ഷാരൂഖും റിലീസിങ് ദിവസത്തെ അഭിമുഖീകരിച്ചതും.

ബോളിവുഡ് പടങ്ങളുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെ നിര്‍ണയിക്കുന്നത് പലപ്പോഴും മുംബൈയിലെ തിയേറ്ററുകളിലെ പ്രദര്‍ശനങ്ങളാണ്. അതുകൊണ്ടുതന്നെ ഐപിഎല്‍ ക്രിക്കറ്റിന്റെ പേരില്‍ ശിവേസനയുമായി ഷാരൂഖ് ഇടഞ്ഞതും പടത്തിന് ശിവസേന ഉപരോധം പ്രഖ്യാപിച്ചതുമെല്ലാം ചിത്രത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാക്കിയിരുന്നു.

എന്നാല്‍ എല്ലാ കടമ്പകളെയും അതിജീവിച്ച് മൈ നെയിം ഈസ് ഖാന്‍ മുന്നേറുകയാണ്. മുംബൈയിലും ഗുജറാത്തിലും കൂടുതല്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാതിരുന്നിട്ടുകൂടി ചിത്രം ആദ്യ ദിനം ഏതാണ്ട് 25കോടിയോളം രൂപ കളക്ഷനുണ്ടാക്കി.

ഒരു ഹിന്ദിച്ചിത്രം ലോകത്തെമ്പാടുമായി പുറത്തിറക്കി ആദ്യദിനം തന്നെ ഇത്രയും പണം നേടുന്നത് ഇതാദ്യമായാണ്. നിലവില്‍ ഏറ്റവും കൂടുതല്‍ പണം വാരിക്കൂട്ടിയ റെക്കോര്‍ഡ് അമീര്‍ ഖാന്റെ ത്രീ ഇഡിയറ്റ്്‌സ് എന്ന ചിത്രത്തിനാണ്. ഈ റെക്കോര്‍ഡ് ഒരാഴ്ചയ്ക്കുള്ളില്‍ ഷാരൂഖ് ചിത്രം മറികടക്കുമെന്നാണ് വിതരണക്കാര്‍ പറയുന്നത്.

ഏതാണ്ട് 90കോടിയോളം മുടക്കിയാണ് ചിത്രം നിര്‍മ്മിച്ചത്. മുംബൈ, നവി മുംബൈ എന്നിവിടങ്ങളില്‍ നൂറിലധികം തിയേറ്ററുകളില്‍ പടം ഇപ്പോള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യയ്ക്ക് പുറത്ത് യൂറോപ്യന്‍ രാജ്യങ്ങളിലും മലേഷ്യയിലും ചിത്രത്തിന് വമ്പര്‍ വരവേല്‍പ്പാണ് ലഭിച്ചത്.

അമേരിക്കയിലും ചിത്രം കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുകയാണ്. ആദ്യവാരത്തില്‍ യുഎസില്‍ മാത്രം 1.86 ദശലക്ഷം ഡോളറാണ് ചിത്രം നേടിയത്. യുഎസില്‍ 120 തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് അനുകൂലമായ നിരൂപണങ്ങളാണ് യുഎസ് മാധ്യമങ്ങളില്‍ വരുന്നത്. ഇതും കളക്ഷന്‍ കൂടാന്‍ സഹായിക്കുന്നുണ്ട്.

അടുത്തയാഴ്ചയോടെ ഈജിപ്ത്, ഒമാന്‍, സിറിയ, ജോര്‍ദാന്‍, ലബനന്‍ എന്നിവിടങ്ങളിലും ചിത്രം പ്രദര്‍ശനത്തിനെത്തും.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam