»   » ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്നു പ്രഖ്യാപിക്കും

ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്നു പ്രഖ്യാപിക്കും

Posted By:
Subscribe to Filmibeat Malayalam
National film awards will be announced today
2009ലെ ദേശീയ ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ബുധനാഴ്ച പ്രഖ്യാപിയ്ക്കും. രമേശ് സിപ്പി അധ്യക്ഷനായ പതിമൂന്നംഗ ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിക്കുന്നത്. മികച്ച നടനുള്ള പുരസ്‌ക്കാരത്തിന് മമ്മൂട്ടിയും അമിതാഭ് ബച്ചനും അവസാന റൗണ്ട് മത്സരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടിസ്രാങ്ക്, പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥയും മമ്മൂട്ടിയ്ക്ക് തുണയാവുമ്പോള്‍ പ്രൊജേരിയ ബാധിച്ച 12 വയസ്സുകാരനായി പ്രേക്ഷകരെ വിസ്മയിപ്പിച്ച 'പാ' ആണ് ബച്ചന്് വഴികള്‍ തുറക്കുന്നത്. പായിലെ അഭിനയത്തിന് വിദ്യാ ബാലനും മികച്ച നടിയ്ക്കുള്ള മല്‍സരത്തിനുണ്ട്.

കേരളത്തില്‍ നിന്നു സംവിധായകന്‍ ഹരികുമാര്‍, ഡോക്യുമെന്ററി സംവിധായകന്‍ എംആര്‍ രാജന്‍ എന്നിവരാണ് ജൂറിയിലുള്ളത്. വൈകിട്ട് നാലിന് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കും. മലയാളത്തില്‍ നിന്ന് കുട്ടിസ്രാങ്ക്, പഴശിരാജ, പത്താം നിലയിലെ തീവണ്ടി എന്നീ ചിത്രങ്ങള്‍ ഒട്ടേറെ പുരസ്‌കാരങ്ങളുടെ അന്തിമ ഘട്ടത്തില്‍ പരിഗണനയ്ക്കുണ്ട്.

പതിവിന് വിപരീതമായി ബോളിവുഡിലെ മുഖ്യധാരാ-വാണിജ്യ ചിത്രങ്ങളും ഇത്തവണത്തെ ദേശീയ പുരസ്‌ക്കാര ജൂറിയ്ക്ക് മുന്നിലെത്തിയിട്ടുണ്ട്, 3 ഇഡിയറ്റ്‌സ്, പാ, ദേവ് ഡി എന്നിവയെല്ലാം ശക്തമായ മത്സരം കാഴ്ചവെയ്ക്കുമെന്നാണ് അറിയുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam