»   » ക്ഷേത്രത്തിലെത്തിയ നയന്‍സിനെ ഭക്തര്‍ തടഞ്ഞു

ക്ഷേത്രത്തിലെത്തിയ നയന്‍സിനെ ഭക്തര്‍ തടഞ്ഞു

Posted By:
Subscribe to Filmibeat Malayalam
Nayantara
ഒറ്റപ്പാലം: വിഷു ദിനത്തില്‍ ചുരിദാര്‍ ധരിച്ച്‌ ക്ഷേത്രത്തിലെത്തിയ നടി നയന്‍താരയെ ഭക്തജനങ്ങളും ക്ഷേത്രം അധികാരികളും ചേര്‍ന്ന്‌ തടഞ്ഞു.

ചൊവ്വാഴ്‌ച രാവിലെ പത്തുമണിയോടെയാണ്‌ സംഭവം നടന്നത്‌. വരിക്കാശേരി മനയില്‍ സിദ്ധിഖിന്റെ ചിത്രമായ ബോഡി ഗാര്‍ഡിന്റെ ചിത്രീകരണം നടക്കുന്നുണ്ട്‌. ഇവിടെനിന്നാണ്‌ നയന്‍താര ഒറ്റപ്പാലം മനിശേരി കിള്ളിക്കാവില്‍ ദര്‍ശനത്തിനെത്തിയത്‌.

ക്ഷേത്രനട പത്തുമണിയോടെതന്നെ അടച്ചിരുന്നുവെങ്കിലും കൂത്തുത്സവം നടക്കുന്നതിനാല്‍ തിരുമുറ്റത്തേയ്‌ക്ക്‌ പ്രവേശിക്കാനുള്ള ഗേറ്റ്‌ അടച്ചിരുന്നില്ല. കാറില്‍ വന്നിറങ്ങിയ നയന്‍സ്‌ ക്ഷേത്രമുറ്റത്തെത്തിയപ്പോഴാണ്‌ ആളുകള്‍ അവരെ കണ്ടത്‌.

ചുരിദാര്‍ ധരിച്ച്‌ ക്ഷേത്രത്തിനകത്ത്‌ നടക്കാന്‍ പാടില്ലെന്ന്‌ അവിടെയുണ്ടായിരുന്നവര്‍ പറഞ്ഞപ്പോള്‍ അതുപറയാന്‍ നിങ്ങളാരാണെന്നും ചോദിച്ച്‌ നയന്‍താര ചുറ്റമ്പലത്തിനുള്ളിലേയ്‌ക്ക്‌ കടക്കാന്‍ ശ്രമിച്ചുവത്രേ.

അപ്പോള്‍ അവിടെയുണ്ടായിരുന്ന മറ്റു ഭക്തരും ക്ഷേത്രം ഭാരവാഹികളും എത്തി നയന്‍താരയെ ഒരു മണിക്കൂറോളം തടഞ്ഞുവച്ചു. മാപ്പു പറഞ്ഞെങ്കില്‍ മാത്രമേ വിട്ടയയ്‌ക്കൂ എന്ന്‌ ഭക്തര്‍ വാശിപിടിച്ചു.

സംഭവമറിഞ്ഞ്‌ വരിക്കാശേരി മനയിലുണ്ടായിരുന്ന സിനിമാ പ്രവര്‍ത്തകരെത്തി താരത്തെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ സമ്മതിച്ചില്ല. അവസാനം നാട്ടുകാര്‍ പറഞ്ഞപ്രകാരം പരസ്യമായി മാപ്പു പറഞ്ഞ്‌ സംഭവസ്ഥലത്തുനിന്നും നയന്‍സ്‌ തടിയൂരുകയായിരുന്നുവത്രേ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam