»   » ലാലിനും മോളിവുഡിനും വരുംനാളുകള്‍ നിര്‍ണായകം

ലാലിനും മോളിവുഡിനും വരുംനാളുകള്‍ നിര്‍ണായകം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/15-next-3-months-crusial-for-mammootty-mohanlal-2-aid0032.html">Next »</a></li></ul>
Mohanlal-Mammootty
2011ലെ അവശേഷിയ്ക്കുന്ന ദിനങ്ങള്‍ മലയാള സിനിമയ്ക്ക് നിര്‍ണായകമാവുന്നു. മുതിര്‍ന്ന താരങ്ങളുടെ തളര്‍ച്ചയും പരീക്ഷണചിത്രങ്ങളുടെ വിജയവുമായിരുന്നു ഈ വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ മലയാള സിനിമയില്‍ സംഭവിച്ചത്. അവശേഷിയ്ക്കുന്ന നാളുകള്‍ മോളിവുഡിന് മാത്രമല്ല, മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള താരങ്ങള്‍ക്കും നിര്‍ണായകമായി മാറുകയാണ്.

വമ്പന്‍ മുതല്‍മുടക്കിലൊരുങ്ങുന്ന സൂപ്പര്‍താരങ്ങളുടെ ഒരുപിടി ചിത്രങ്ങള്‍ 2011ലെ ബോക്‌സ് ഓഫീസ് ബാലന്‍സ് ഷീറ്റിന്റെ ലാഭനഷ്ടക്കണക്കുകള്‍ നിര്‍ണയിക്കുമെന്നാണ് സിനിമാപണ്ഡിറ്റുകളുടെ വിലയിരുത്തില്‍.

അടുത്ത നൂറ് ദിനത്തിനുള്ളില്‍ തിയറ്ററുകളിലെത്തുമെന്ന് പ്രതീക്ഷക്കപ്പെടുന്ന മൂന്ന് മോഹന്‍ലാല്‍ ചിത്രങ്ങളാണ് ഇതില്‍ പ്രധാനം. സെപ്റ്റംബര്‍ 30ന് സ്‌നേഹ വീട്, നവംബര്‍ നാലിന് അറബിയും ഒട്ടകവും പി മാധവന്‍ നായരും, ഡിസംബര്‍ 16ന് കാസനോവ എന്നിങ്ങനെയുള്ള മൂന്ന് ചിത്രങ്ങള്‍ ലാലിന്റെ കരിയറിന് മാത്രമല്ല മലയാള സിനിമാ വ്യാവസായത്തിനും ഏറെ പ്രധാനമാണ്.

2010ലെ പരമ്പര പരാജയത്തിന്റെ ഓര്‍മകള്‍ മായ്ച്ചുകളയാന്‍ ലാലിനെ സഹായിച്ചത് ഈ വര്‍ഷമാദ്യമെത്തിയ ക്രിസ്ത്യന്‍ ബ്രദേഴ്‌സും ചൈനാ ഗേറ്റുമായിരുന്നു. ബോക്‌സ് ഓഫീസില്‍ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ച ചിത്രങ്ങള്‍ പക്ഷേ നടനെന്ന നിലയില്‍ ലാലിന് വലിയ ഗുണം ചെയ്തില്ല.

മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയും ദിലീപും ജയറാമുമെല്ലാം ഈ സിനിമകളില്‍ അഭിനയിച്ചിരുന്നു. വിജയത്തിന്റെ ക്രെഡിറ്റുകളുടെ ഒരു പങ്കും ഈ നടന്മാര്‍ കൊണ്ടുപോയി. എന്നാല്‍ ഇനി വരാനിരിയ്ക്കുന്ന മൂന്ന് സിനിമകളിലും ലാല്‍ സോളോ ഹീറോയായാണ് പ്രത്യക്ഷപ്പെടുന്നത്. മോളിവുഡിലെ തന്റെ താരസിംഹാസനത്തിന് ഇളക്കം തട്ടിയിട്ടില്ലെന്ന് തെളിയിക്കാന്‍ മൂന്ന് സിനിമകളും വിജയിപ്പിയ്‌ക്കേണ്ട ബാധ്യത മോഹന്‍ലാലിനുണ്ട്.

അടുത്ത പേജില്‍
സത്യന്‍-മോഹന്‍ലാല്‍ പൂക്കാലം വീണ്ടും

<ul id="pagination-digg"><li class="next"><a href="/news/15-next-3-months-crusial-for-mammootty-mohanlal-2-aid0032.html">Next »</a></li></ul>
English summary
It is going to be a crucial 100 days for the remaining of 2011 for Mohanlal. The actor has three films coming up for release – Sneha Veedu (September 30), Arabiyum Ottakavum P Madhavan Nairum (November 4) and Casanova

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam