twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബച്ചന്‍ വീണ്ടും മലയാളത്തെ വീഴ്ത്തി

    By Ajith Babu
    |

    National Film Awards: Paa nets Big B Best Actor award
    മോഹന്‍ലാല്‍ നായകനാവുന്ന കാണ്ടഹാറിലൂടെയാണ് ബച്ചന്‍ ആദ്യമായി മലയാളത്തില്‍ അരങ്ങേറുകയാണ്. ഇതിന് മുമ്പൊരിയ്ക്കലും ഒരു മലയാള സിനിമയുടെയും ഭാഗമായിട്ടില്ലെങ്കിലും ബച്ചനും മലയാളവും തമ്മില്‍ ഒരു അപൂര്‍വമായൊരു ബന്ധം നിലനില്‍ക്കുന്നുണ്ട്.

    ബോളിവുഡിന്റെ രാജാവായി വാഴുമ്പോഴും അഭിനയ കല മാറ്റുരയ്ക്കപ്പെടുന്പോള്‍ ബച്ചന് എന്നും വെല്ലുവിളി ഉയര്‍ത്തിയിട്ടുള്ളത് മലയാള നടന്‍മാരായിരുന്നു. ദേശീയ പുരസ്‌കാര വേദിയില്‍ മികച്ച നടനു വേണ്ടി ബച്ചന്‍ മത്സരിച്ചപ്പോഴൊക്കെ എതിരാളികളായത് മലയാള നടന്‍മാരായിരുന്നു.

    1991ല്‍ ആദ്യമായി ദേശീയ പുരസ്‌കാരം നേടുമ്പോള്‍ ബിഗ് ബിയക്ക് എതിരാളിയായത് അഭിനയകലയുടെ പെരുന്തച്ചനായ തിലകനായിരുന്നു. തിലകന്റെ പെരുന്തച്ചനോടേറ്റു മുട്ടി അഗ്നിപഥിലൂടെ ബച്ചന്‍ പുരസ്‌കാരം സ്വന്തമാക്കിയപ്പോള്‍ ചലച്ചിത്രരംഗത്തെ പലരും ഞെട്ടി. അന്നത്തെ അവാര്‍ഡ് ജൂറിയ്‌ക്കെതിരെ വന്‍ വിമര്‍ശനമാണ് പിന്നീടുയര്‍ന്നത്. അഭിനയത്തിന്റെ ഏത് അളവുകോലെടുത്താലും ബച്ചന് മുന്നില്‍ തിലകന്‍ തന്നെയായിരുന്നുവെന്നാണ് വലിയൊരു വിഭാഗം പ്രേക്ഷകരും നിരൂപകരും ഇപ്പോഴും കരുതുന്നത്.

    2006ല്‍ ബ്ലാക്കിലൂടെ രണ്ടാം തവണ പുരസ്‌കാരം നേടുമ്പോഴും ബച്ചന് വെല്ലുവിളി ഉയര്‍ത്തിയത് മറ്റൊരു മലയാള നടന്‍. വേറാരുമല്ല, ബ്ലെസി സംവിധാനം ചെയ്ത തന്മാത്രയിലൂടെ സാക്ഷാല്‍ മോഹന്‍ലാലായിരുന്നു ബച്ചന്റെ എതിരാളിയായെത്തിയത്.

    മികച്ച നടനെ നിര്‍ണയിക്കുന്ന അവസാന റൗണ്ടില്‍ ബച്ചനും ലാലുമായിരുന്നു നേര്‍ക്കുനേര്‍ എത്തിയത്. ഒടുവില്‍ മോഹന്‍ലാല്‍ ഉയര്‍ത്തിയ ശക്തമായ വെല്ലുവിളിയെ മറികടന്ന് ബച്ചന്‍ വീണ്ടും ദേശീയ പുരസ്‌കാരം നേടി. തന്മാത്രയിലെ അല്‍ഷിമെഴ്‌സ് രോഗിയെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിച്ച ലാലിനെക്കാള്‍ മികച്ച പ്രകടനം ബ്ലാക്കിലെ ബച്ചന്‍ പ്രകടനമെന്നായിരുന്നു കമ്മിറ്റിയുടെ വിലയിരുത്തല്‍. അന്നും ചില വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും ബ്ലാക്കിലെ ബച്ചന്റെ പ്രകടനം അനുപമമെന്ന് ചൂണ്ടിക്കാട്ടി ജൂറി കമ്മിറ്റി വിമര്‍ശനങ്ങളെയെല്ലാം പ്രതിരോധിച്ചു.

    ഇപ്പോഴിതാ 2009ലെ ദേശീയ പുരസ്‌കാര വേദിയിലും ബച്ചന്‍ മലയാള സിനിമയ്ക്ക് മുന്നില്‍ മഹാമേരുവായി. കുട്ടിസ്രാങ്കും പാലേരി മാണിക്യവുമായൊക്കെ എത്തിയ മമ്മൂട്ടിയെ മറികടന്നാണ് ബച്ചന്‍ ജൂറി കമ്മിറ്റിയുടെ പ്രിയ നടനായത്. കുട്ടിസ്രാങ്കിലെ സ്രാങ്കും പാലേരി മാണിക്യത്തിലെ മൂന്ന് കഥാപാത്രങ്ങളെയും പിന്തള്ളി ബച്ചന്‍ മൂന്ന് തവണ ദേശീയ പുരസ്‌കാരം നേടിയ നടനായി മാറുമ്പോള്‍ ജൂറി കമ്മിറ്റിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു.
    അടുത്ത പേജില്‍
    വീണ്ടും ബച്ചന്‍

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X