»   » ആരോരുമറിയാതെ സിന്ധു വിവാഹിതയായി!

ആരോരുമറിയാതെ സിന്ധു വിവാഹിതയായി!

Posted By:
Subscribe to Filmibeat Malayalam
നടി സിന്ധു മേനോന്‍ വിവാഹിതയായി. ബാംഗ്ലൂരിലെ മഹാലക്ഷ്മി ലേഔട്ടിലെ ശ്രീനിവാസ ക്ഷേത്രത്തില്‍ രണ്ടാഴ്ച മുമ്പായിരുന്നു സോഫ്റ്റ് വേര്‍ ബിസിനസുകാരനായ പ്രഭുവുമായുള്ള വിവാഹം.

കുന്നംകുളം സ്വദേശിയാണ് പ്രഭു. ഭര്‍ത്താവ് പ്രഭുവിനൊപ്പം ഞായറാഴ്ച സിന്ധു ലണ്ടനിലേക്ക് യാത്രതിരിക്കും.

മാധ്യമങ്ങളില്‍ നിന്നകന്ന് വളരെ രഹസ്യമായിട്ടാണ് വിവാഹച്ചടങ്ങുകള്‍ നടന്നത്. എറ്റവും ലളിതമായ രീതിയില്‍ വിവാഹം നടത്തണമെന്ന വിശ്വാസം കൊണ്ടാണ് ആ വിവരം കൊട്ടിഘോഷിക്കാതിരുന്നതെന്ന് നടി പറഞ്ഞു.

വിവാഹത്തിന് ശേഷം ബൗറിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിവാഹ സല്‍ക്കാരവും നടന്നിരുന്നു, തമിഴ്, കന്നഡ ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ വിരുന്നില്‍ പങ്കെടുത്തു, പക്ഷേ മലയാള ചലച്ചിത്രലോകത്ത് നിന്നും ആരും ചടങ്ങിനെത്തിയില്ല.

വിവാഹശേഷം സിനിമയില്‍ നിന്നു തത്കാലം വിട്ടുനില്‍ക്കുമെന്ന് ഇവര്‍ അറിയിച്ചു. സിന്ധുവിന്റെ പുതിയ തെലുങ്ക് ചിത്രം പൂര്‍ത്തിയായി. രണ്ട് ഇംഗ്ലീഷ് ചിത്രങ്ങളിലും ഇപ്പോള്‍ സിന്ധു അഭിനയിക്കുന്നുണ്ട്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam