»   » മുല്ലപെരിയാറിലെ സിനിമ രാഷ്ട്രീയം

മുല്ലപെരിയാറിലെ സിനിമ രാഷ്ട്രീയം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/15-superstars-mum-on-mullaperiyar-2-aid0166.html">Next »</a></li></ul>
Mullaperiyar issue
കേരളത്തിന്റെ ഹൃദയമിടിപ്പിനു വേഗതകൂട്ടിയ മുല്ലപ്പെരിയാറാണ് ഇന്ന് എവിടെയും ചര്‍ച്ചാവിഷയം. ഇടുക്കിജില്ലയില്‍ നിരവധി സമരങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. നാടിന്റെ നാനാഭാഗത്തും ചെറുതും വലുതുമായ പ്രതിഷേധങ്ങളും ഐക്യദാര്‍ഡ്യ പ്രകടനങ്ങളും സമരങ്ങള്‍ക്ക് ശക്തി പകരുന്നു.

ഇത് കേരളവും തമിഴ്‌നാടും തമ്മിലുള്ള വൈകാരികമായ ഒരു പ്രശ്‌നമായിരിക്കയാണ്. ഈ അയല്‍ സംസ്ഥാനങ്ങള്‍ പരസ്പരപൂരകമായ് പൊതുസമൂഹത്തിന്റെ നിത്യജീവിതത്തിലെ നിരന്തരമായ കൊടുക്കല്‍ വാങ്ങലിലൂടെ ഏറെ ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നവയാണ്.

മലയാള സിനിമയുടെ വളര്‍ച്ചയ്ക്കും വികാസത്തിനും അടിത്തറ പാകിയത് മദിരാശിയാണ്. ഇന്നു കേരളം ഏറെ മുമ്പോട്ട് പോയെങ്കിലും സിനിമവ്യവസായത്തിന്റെ പാതി ഹൃദയം ചെന്നൈയും കോടാമ്പക്കവും തന്നെയാണ്.

കോളിവുഡിന് മോളിവുഡിനെ ആശ്രയിക്കേണ്ട കാര്യമൊന്നുമില്ലെങ്കിലും മോളിവുഡിന്റെ സ്ഥിതി അതല്ലല്ലോ. മുന്നും പിന്നും നോക്കാതെ വിജയകാന്തിനെ പോലുള്ളവര്‍ കേരളത്തെ പഴിക്കുന്നതുപോലെ കേരളത്തിന്റെ സൂപ്പര്‍താരങ്ങള്‍ക്ക് തമിഴരെ കുറ്റപ്പെടുത്താനാവുമോ.അതുകൊണ്ട് വല്ല പ്രാര്‍ത്ഥനയോ കുത്തിയിരിപ്പ് സത്യാഗ്രഹമോ കൂട്ടമായ് നടത്തുകയല്ലാതെ നെടുങ്കന്‍ പ്രഖ്യാപനങ്ങള്‍ക്കൊന്നും സൂപ്പറുകള്‍ തയ്യാറല്ല.

അടുത്തപേജില്‍
സലിം കുമാര്‍ അതിരുവിട്ടു

<ul id="pagination-digg"><li class="next"><a href="/news/15-superstars-mum-on-mullaperiyar-2-aid0166.html">Next »</a></li></ul>
English summary
Mollywood superstars seem hesitant to touch the burning issue of Mullaperiyar. Even when people from all walks of life demand the safety of millions living under the dam's shadow in the four districts which would be affected in case of water tragedy, superstars are tight-lipped on the issue.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam