»   » തേരെ ബിന്‍ലാദന് പാകിസ്താനില്‍ വിലക്ക്

തേരെ ബിന്‍ലാദന് പാകിസ്താനില്‍ വിലക്ക്

Posted By:
Subscribe to Filmibeat Malayalam
‘Tere Bin Laden’ Banned in Pakistan
ബോളിവുഡ് ചിത്രമായ തേരെ ബിന്‍ലാദന് പാകിസ്താനില്‍ വിലക്ക്. ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ ചിത്രം പാകിസ്താനില്‍ പ്രദര്‍ശിപ്പിയ്ക്കുന്നതിന് ന്യായീകരണമില്ലെന്ന് സെന്‍സര്‍ ബോര്‍ഡ് ഉപാധ്യക്ഷന്‍ മസൂദ് ഇലാഹി പറഞ്ഞു

പാക് പോപ് ഗായകനും നടനുമായ അലി സഫര്‍ നായകനായ ബോളിവുഡ് ചിത്രത്തിന്റെ കഥ പുരോഗമിയ്ക്കുന്നത് അല്‍ക്വയദ് തലവന്‍ ഒസാമ ബിന്‍ ലാദനെ ചുറ്റിപ്പറ്റിയാണ്. ലാദനെ കോമിക് രീതിയില്‍ അവതരിപ്പിയ്ക്കുന്ന ചിത്രം ജൂലൈ 16നാണ് ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്.

അതേ സമയം അല്‍ഖ്വയ്ദയെ ഭയന്നാണ് പാക്കിസ്താനിലെ പ്രദര്‍ശനം നിരോധിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ലാദനെ കളിയാക്കുന്ന തരത്തിലുള്ള ദൃശ്യങ്ങള്‍ അല്‍ഖ്വയ്ദയെ പ്രകോപിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam