മമ്മൂട്ടിയുടെ 'ദി ട്രെയിന്‍' 20ന്

മമ്മൂട്ടി ആന്റി ടെററിസ്റ്റ് വിങ് ഓഫീസറായി വേഷമിടുന്ന ചിത്രം മുംബൈയിലെ സബര്‍ബന്‍ തീവണ്ടികളില്‍ നടന്ന സ്‌ഫോടനപരമ്പരയുടെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. മെട്രോ നഗരത്തെ പിടിച്ചുലച്ച സ്‌ഫോടന പരമ്പര ഒരു മലയാളി കുടുംബത്തെ എങ്ങനെ ബാധിച്ചുവെന്നാണ് ദ ട്രെയിന്റെ പ്രമേയം.
ബോളിവുഡ് നായിക അഞ്ചല സബര്‍വാള്‍ ആണ് നായിക. സബിത ജയരാജ്, ജയസൂര്യ, ജഗതി, അനുപം ഖേര്‍, ബാലാജി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മുംബൈ നഗരത്തിലെ തിരക്കേറിയ സിഎസ്ടി, നരിമാന്‍ പോയിന്റ്, നവി മുംബൈ എന്നിവടങ്ങളിലാണ് ദ ട്രെയിന്‍ ചിത്രീകരിച്ചിരിയ്ക്കുന്തന്.
സീനു മുരുക്കുംപുഴ എന്ന പുതിയൊരു ക്യാമറാമാനെ ട്രെയിനിലൂടെ ജയരാജ് മലയാളത്തിന് പരിചയപ്പെടുത്തുകയാണ്. വിവേക് ഹര്‍ഷന്‍ എഡിറ്റിങ് നിര്‍വ്വഹിക്കുന്നു. റഫീക് അഹമ്മദ്, ജയരാജ് എന്നിവരുടെ വരികള്‍ക്ക് ശ്രീനിവാസ് സംഗീതം നല്‍കുന്നു.


Click it and Unblock the Notifications











