»   » രാജമാണിക്യത്തിന് രണ്ടാം ഭാഗമില്ല-അന്‍വര്‍

രാജമാണിക്യത്തിന് രണ്ടാം ഭാഗമില്ല-അന്‍വര്‍

Posted By:
Subscribe to Filmibeat Malayalam
Anwar Rasheed
മോളിവുഡിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളിലൊന്നായ രാജമാണിക്യത്തിന് രണ്ടാം ഭാഗമൊരുക്കാന്‍ ആലോചിയ്ക്കുന്നില്ലെന്ന് സംവിധായകന്‍ അന്‍വര്‍ റഷീദ് വ്യക്തമാക്കി.

അന്‍വറും തിരക്കഥാകൃത്ത് ടിഎ ഷാഹിദും മിനിസ്റ്റര്‍ മാണിക്യമെന്ന പേരില്‍ രണ്ടാം ഭാഗമൊരുക്കാന്‍ പ്ലാനിടുന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു കാര്യമേ ആലോചനയില്‍ ഇല്ലെന്നാണ് സംവിധായകന്‍ പറയുന്നത്.

ഷാഹിദ് ഇങ്ങനെയൊരു കാര്യം ആലോചിയ്ക്കുന്നുണ്ടോയെന്ന കാര്യമെനിയ്ക്കറിയില്ല. എന്തായാലും ഞങ്ങള്‍ തമ്മില്‍ ഇത് സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ല-അന്‍വര്‍ വ്യക്തമാക്കി.

രാജമാണിക്യത്തിന് രണ്ടാം ഭാഗമൊരുക്കാന്‍ തനിയ്ക്ക് താത്പര്യമില്ലെന്നും അന്‍വര്‍ തുറന്നു പറയുന്നു. മമ്മൂട്ടിയുടെ തകര്‍പ്പന്‍ പ്രകടനവുമായെത്തിയ രാജമാണിക്യം മോളിവുഡ് ബോക്‌സ് ഓഫീസിലെ ഏറ്റവും വലിയ പണംവാരിപ്പടങ്ങളിലൊന്നായാണ് വിലയിരുത്തപ്പെടുന്നത്.

മമ്മൂട്ടിയെ തന്നെ നായകനാക്കി മിനിസ്റ്റര്‍ മാണിക്യം എന്ന പേരിലൊരു സിനിമയുടെ തിരക്കഥ രചിയ്ക്കുന്ന കാര്യം ടിഎ ഷാഹിദ് ചില അഭിമുഖങ്ങളില്‍ സൂചിപ്പിച്ചിരുന്നു.

സംവിധാനം ചെയ്ത മൂന്ന് ചിത്രങ്ങളും സൂപ്പര്‍ഹിറ്റാക്കിയ അന്‍വര്‍ റഷീദ് അടുത്തതായി ഒരു പൃഥ്വിരാജ് ചിത്രമാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത്. എന്നാല്‍ ചില മാധ്യമങ്ങളില്‍ വന്ന പോലെ വെയ് രാജ വെയ് എന്നല്ല തന്റെ പുതിയ ചിത്രത്തിന്റെ പേരെന്നും ഈ ഹിറ്റ് ഡയറക്ടര്‍ വെളിപ്പെടുത്തുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam