»   » കുമാരസംഭവം ലൈവില്‍ ആസിഫ്

കുമാരസംഭവം ലൈവില്‍ ആസിഫ്

Posted By:
Subscribe to Filmibeat Malayalam
 Asif Ali
യുവതാരങ്ങളില്‍ ശ്രദ്ധേയനായ ആസിഫ് അലിയും ശ്രീനിവാസനുമൊന്നിയ്ക്കുന്ന പുതിയ ചിത്രമാണ് കുമാരസംഭവം ലൈവ്. ഷൈജു അന്തിക്കാടിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ പണക്കാരനായ ബിസിനസ്സുകാരനായാണ് ശ്രീനിയെത്തുന്നത്. അതേസമയം അല്പം പണമുണ്ടാക്കാന്‍ വേണ്ടി ഒരുപാട് കഷ്ടപ്പെടുന്ന യുവാവിന്റെ വേഷമാണ് ആസിഫ് അലിയ്ക്ക്.

മലയാളത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ പല ചിത്രങ്ങളും ഇതേ വിഷയം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായിരിക്കും കുമാരസംഭവമെന്ന് സംവിധായകന്‍ ഷൈജു പറഞ്ഞു.

ശ്രീനിയും ആസിഫ് അലിയും ഒന്നിച്ച ട്രാഫിക് എന്ന ചിത്രം വന്‍ വിജയമായിരുന്നു. എന്നും പരീക്ഷണ ചിത്രങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുള്ള ശ്രീനിയുടെ വളരെ വ്യത്യസ്തമായ ഒരു കഥാപാത്രമാവും കുമാരസംഭവത്തിലെ ബിസിനസ്സുകാരനെന്ന് വിലയിരുത്തപ്പെടുന്നു. സംവൃതയാണ് ചിത്രത്തിലെ നായിക.

എകെ സാജന്റെ അസുരവിത്താണ് അടുത്തതായി തീയേറ്ററിലെത്താനിരിയ്ക്കുന്ന ആസിഫ് അലി ചിത്രം. സെമിനാരി വിദ്യാര്‍ഥിയായ ഡോണ്‍ ബോസ്‌കോയുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം

English summary
Veteran actor Sreenivasan has never shied away from sharing screen space with the upcoming superstars. After teaming up with youth icons Kunchacko Boban, Asif Ali and his son Vineeth to give the surprise superhit of the year Traffic, he will now be joining Asif again in Shaiju Anthikad's Kumarasambhavam Live.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam