»   » അഭിനയം മെനക്കെടുള്ള പണി: രഞ്ജിനി ഹരിദാസ്

അഭിനയം മെനക്കെടുള്ള പണി: രഞ്ജിനി ഹരിദാസ്

Posted By:
Subscribe to Filmibeat Malayalam
Ranjini Haridas
എന്‍ട്രിയെന്ന ചിത്രത്തിലൂടെ മോളിവുഡിലേക്കൊരു എന്‍ട്രി തുറക്കുകയാണ് മിനി സ്‌ക്രീനിലെ സൂപ്പര്‍താരം രഞ്ജിനി ഹരിദാസ്. റിയാലിറ്റി ഷോ വേദികളില്‍ ക്യാമറയ്ക്ക് മുന്നില്‍ മിന്നിത്തിളങ്ങുന്ന താരം പക്ഷേ മൂവി ക്യാമറയ്ക്ക് മുന്നില്‍ നിന്ന് വിയര്‍ക്കുകയാണ്.


അഭിനയമെന്നത് ലേശം മെനക്കെടുള്ള പണിയാണെന്നാണ് രഞ്ജിനിയുടെ അഭിപ്രായം സിനിമാനുഭവങ്ങളെപ്പറ്റി സംഗീത സംവിധായകന്‍ എം ജയചന്ദ്രന്‍ ചോദിച്ചപ്പോഴാണ് രഞ്ജിനി ഇക്കാര്യം വെളിപ്പെടുത്തിയത്.

കുറച്ചു ദിവസമേ ലൊക്കേഷനിലുണ്ടായിരുന്നുള്ളുവെങ്കിലും വെല്ലുവിളി നിറഞ്ഞ ജോലിയായിരുന്നു അതെന്ന് രഞ്ജിനി പറയുന്നു. എന്‍ട്രിയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് ശ്രേയയെന്ന തീപ്പൊരി പൊലീസുകാരിയായാണ് രഞ്ജിനി പ്രത്യക്ഷപ്പെടുന്നത്. അത്യാവശ്യം ആക്ഷനും ഡയലോഗുകളുമുള്ള കഥാപാത്രമാണ് താരത്തിന് ലഭിച്ചിരിയ്ക്കുന്നത്.

നവാഗതനായ രാജേഷ് ആമന്‍കര സംവിധാനം ചെയ്യുന്ന എന്‍ട്രിയില്‍ ബാബുരാജും പ്രധാനവേഷത്തിലെത്തുന്നണ്ട്. ഭഗത് മാനുവലും സിജ റോസയുമാണ് മറ്റു പ്രധാനതാരങ്ങള്‍. കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിയ്ക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് രാമതുളസിയാണ്.

English summary
Ranjini Haridas, who is all set to make her big screen debut with the film ‘Entry’ has admitted that acting is a tough job

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam