»   » ജയന്‍ പുനര്‍ജനിക്കുന്നു

ജയന്‍ പുനര്‍ജനിക്കുന്നു

Posted By:
Subscribe to Filmibeat Malayalam
Jayan
ജയന്‍ കാലഘട്ടം മലയാളസിനിമയില്‍ യുവാക്കളുടെ ഹരവും ആവേശവുമായിരുന്നു. കരുത്തിന്റെ ആള്‍രൂപമായ ജയന്‍ ഇന്ന് കോമഡിക്കാരുടെ വികൃതമായ അനുകരണങ്ങളുടെ ഭാഗമായിപോയെങ്കിലും പ്രേക്ഷകന്റെ ഉള്ളില്‍ ജയന്‍ സിനിമകള്‍ ഇപ്പോഴും ജ്വലിച്ചുനില്‍ക്കുന്നുണ്ട്.

വിജയിക്കുന്ന സിനിമകളുടെ വാര്‍പ്പ്‌മോഡലുകള്‍ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുക എന്നത് ഒരു പൊതുസ്വഭാവമാണ്. അതുകൊണ്ട് തന്നെ വൈവിധ്യമുള്ള അധികം കഥാപാത്രങ്ങള്‍ ജയന് കിട്ടിയിരുന്നില്ല. ജയന്റെ ചിരിപോലെ സുന്ദരമായിരുന്നു ആ ജീവിതവും. മാന്യനായ ഒരു മനുഷ്യനായിരുന്നു അദ്ദേഹം.

ജയന്റെ മരണം ഒരു ഞെട്ടിപ്പിക്കുന്ന ഓര്‍മ്മയാണ്. പൂര്‍ണ്ണതയ്ക്കുവേണ്ടിയുള്ള പ്രതിബന്ധതയ്ക്കുവേണ്ടി സമര്‍പ്പിച്ച ജീവിതം. ഇന്നും ജയനെ കുറിച്ചുള്ള വാര്‍ത്തകള്‍ ആകാംഷയോടെ കേള്‍ക്കാന്‍ കാത്തരിക്കുന്നവരുണ്ട്. ചുരുങ്ങിയകാലം കൊണ്ട് മലയാള സിനിമയില്‍ ജ്വലിച്ചുയര്‍ന്ന ജയനെ കുറിച്ച് ഒരുസിനിമ വരുന്നു എന്ന് പറയുമ്പോള്‍ സന്തോഷം ഇരട്ടിക്കും.

സാങ്കേതിക വിദ്യയിലൂടെയാണ് ജയനെ പുനഃസൃഷ്ടിക്കുന്നത്. ടെക്‌നോളജി വികാസം തരുന്ന ഇത്തരം സാദ്ധ്യതകള്‍ വലിയപ്രതീക്ഷകളാണ് നല്കുന്നത്. അവതാരം എന്ന പേരില്‍ വി.എസ്.കുമാര്‍ നിര്‍മ്മിച്ച് വിജീഷ് മണി സംവിധാനം ചെയ്യുന്ന ജയന്‍ചിത്രത്തിന്റെ പൂജ ദുബായില്‍ നടന്നു.

ഗാനഗന്ധര്‍വ്വന്‍ കെ.ജെ. യേശുദാസ് ഭദ്രദീപം കൊളുത്തിയ ചടങ്ങില്‍പ്രശസ്ത ഗായകര്‍ അഫ്‌സല്‍, ഗായത്രി അശോക്, ടി.എ ഷാഹിദ് തുടങ്ങി മറ്റു പ്രമുഖര്‍ പങ്കെടുത്തു. അനശ്വര സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം എന്നിവ ടി.എ ഷാഹിദ് നിര്‍വ്വഹിക്കുന്നു.

വയലാര്‍ ശരത് ചന്ദ്രവര്‍മ്മ യുടെ വരികള്‍ക്ക് സലില്‍ ചൗധരിയുടെ മകന്‍ സഞ്ജയ് ചൗധരി ഈണം നല്‍കുന്നു. അമേരിക്കന്‍ സാങ്കേതിക വിദഗ്ദരാണ് ചിത്രത്തിന്റെ കമ്പ്യൂട്ടര്‍ഗ്രാഫിക്‌സ് വിഭാഗം കൈകാര്യം ചെയ്യുന്നത്. ഏറെ സാമ്പത്തിക ചിലവുള്ള നിര്‍മ്മാണരീതിയിലൂടെയാണ് ജയനെ പുനഃസൃഷ്ടിക്കുന്നത്.

വര്‍ഷങ്ങള്‍ക്കുശേഷം ജയന്‍ എന്ന അത്ഭുതപ്രതിഭാസം നായകനായെത്തുന്ന സിനിമ സംഭവിക്കാന്‍ പോകുന്നു. ടെക്‌നോളജി സമ്മാനിക്കുന്ന ജയന് തുടര്‍ന്നുംമ ലയാളസിനിമയില്‍ സാദ്ധ്യകളുണ്ടോ എന്ന് അവതാരം എന്ന ചിത്രം തെളിയിയ്ക്കും.

English summary
For all die hard fans of the late Malayalam actor Jayan, here is an opportunity to watch him perform again on the big screen. Jayan was an acclaimed action hero and macho man of the Malayalam silver screen in the yesteryears

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam