»   » ഐശ്വര്യ റസ്സലിന്റെ നായികയാവുന്നു?

ഐശ്വര്യ റസ്സലിന്റെ നായികയാവുന്നു?

Posted By: Super
Subscribe to Filmibeat Malayalam
Aishwarya In Cannes
ഇന്ത്യന്‍ സുന്ദരി ഐശ്വര്യ റോബിന്‍ ഹുഡ് നായകന്‍ റസ്സല്‍ ക്രോവിന്റെ നായികയാവുന്നു. കാന്‍ ചലച്ചിത്രമേളയ്ക്കിടെ നടന്ന ചര്‍ച്ചകളില്‍ റസ്സലിനൊപ്പം അഭിനയിക്കാന്‍ ഐശ്വര്യ സമ്മതം മൂളിയെന്നാണ് വാര്‍ത്തകള്‍.

റസ്സലും ഭാര്യ ഡാനിയേല സ്‌പെന്‍സറും ചേര്‍ന്നാണ് ഹോളിവുഡ് ചിത്രത്തെക്കുറിച്ച് ഐശ്വര്യയോട് സംസാരിച്ചത്. ഐശ്വര്യയെയും റസ്സലിനെയും പോലെ സൗന്ദര്യമുള്ള താരങ്ങള്‍ ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത് ഇരുവരുടെയും ആരാധകരെ ഒരേപോലെ സന്തോഷിപ്പിക്കുമെന്നാണത്രേ ഡാനിയേല അഭിപ്രായപ്പെട്ടിരിക്കുന്നത്.

കാനില്‍ സര്‍വ്വരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയാണ് ഐശ്വര്യ. കാനിലെ ഇത്തവണത്തെ ഏറ്റവും വലിയ ശ്രദ്ധാകേന്ദ്രം റസ്സല്‍ ക്രോവിന്റെ റോബിന്‍ ഹുഡ് എന്ന ചിത്രമാണ്.

റസ്സലിനൊപ്പം അഭിനയിക്കുന്നുവെന്ന വാര്‍ത്തകളോട് ഐശ്വര്യയോ ബന്ധപ്പെട്ട വൃത്തങ്ങളോ ഇതേവരെ പ്രതികരിച്ചിട്ടില്ല. കാനില്‍ നിന്നും ഐശ്വര്യ തിരിച്ചെത്തുംമുമ്പേതന്നെ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam