»   » എകെ ആന്റണിയുടെ മകന്‍ സിനിമയില്‍

എകെ ആന്റണിയുടെ മകന്‍ സിനിമയില്‍

Posted By:
Subscribe to Filmibeat Malayalam

കേന്ദ്ര പ്രതിരോധ മന്ത്രി എകെ ആന്റണിയുടെ മകന്‍ അജിത് പോള്‍ ആന്റണി സിനിമയില്‍ നായകനാകുന്നു.

അജി ജോണ്‍ സംവിധാനം ചെയ്യുന്ന ഓബ്‌റോയി എന്ന ചിത്രത്തിലൂടെയാണ് മന്ത്രി പുത്രന്‍ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. ദില്ലി സെന്റ് സ്റ്റീഫന്‍സ് കോളജില്‍നിന്നു ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷമാണ് അജിത് സിനിമയില്‍ ഭാഗ്യം പരീക്ഷിയ്ക്കുന്നത്.

ആക്ഷന് പ്രാധാന്യമുള്ള വേഷമാണ് അജിത്തിനെന്ന് സൂചനകളുണ്ട്. ഇത് സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്. എ കെ ആന്റണിയുടെയും എലിസബത്തിന്റെയും രണ്ടാമത്തെ പുത്രനാണ് അജിത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam