»   » കാണ്ഡഹാര്‍ അത്യുഗ്രന്‍ -ബിഗ് ബി

കാണ്ഡഹാര്‍ അത്യുഗ്രന്‍ -ബിഗ് ബി

Posted By:
Subscribe to Filmibeat Malayalam
Amitabh Bachchan
ബോളിവുഡിന്റെ സ്വന്തം ബിഗ് ബിയ്ക്ക് വേണ്ടി കാണ്ഡഹാറിന്റെ സ്‌പെഷ്യല്‍ ഷോ. കഴിഞ്ഞ ദിവസം മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലായ ലീല കെമ്പന്‍സ്‌ക്കിയിലാണ് കാണ്ഡഹാറിന്റെ പ്രത്യേക പ്രദര്‍ശനം നടന്നത്.

തന്റെ ആദ്യമലയാള ചിത്രം കാണാന്‍ ബച്ചന്‍ പ്രത്യേക താത്പര്യം കാണിച്ചിരുന്നു. സിനിമയില്‍ ലോക്‌നാഥ് ശര്‍മയെന്ന കഥാപാത്രത്തെയാണ് ബച്ചന്‍ അവതരിപ്പിയ്ക്കുന്നത്.

കാണ്ഡഹാറിനെപ്പറ്റി ട്വിറ്ററില്‍ കുറിയ്ക്കാനും ബിഗ് ബി മറന്നില്ല. കാണ്ഡഹാര്‍ ദേശസ്‌നേഹം വളര്‍ത്തുന്നതും വികാരഭരിതവുമാണെന്ന് ബച്ചന്‍ ട്വിറ്ററിലൂടെ പറയുന്നു. കേരളത്തിനകത്തും പുറത്തുമായി നൂറ്റിയമ്പതോളം കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത കാണ്ഡഹാര്‍ കളക്ഷന്‍ റെക്കാര്‍ഡുകള്‍ തിരുത്തിക്കുറിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam