»   » ഗെയിംസ് ഗാനം: റഹ്മാന്‍ ക്ഷമ ചോദിച്ചു

ഗെയിംസ് ഗാനം: റഹ്മാന്‍ ക്ഷമ ചോദിച്ചു

Posted By:
Subscribe to Filmibeat Malayalam
AR Rahman
കോമണ്‍വെല്‍ത്ത് ഗെയിംസ് തീം സോങ് പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതിനാല്‍ ഓസ്‌കാര്‍ ജേതാവ് എആര്‍ റഹ്മാന്‍ ആരാധകരോട് ക്ഷമ ചോദിച്ചു. ഗെയിംസിന് വേണ്ടി 'ഇന്ത്യ ബുലാ ലിയ' എന്ന് തുടങ്ങുന്ന ഗാനമാണ് റഹ്മാന്‍ ട്യൂണ്‍ ചെയ്തിരുന്നത്. ആവേശം വേണ്ടത്രയില്ലെന്ന് കുറ്റപ്പെടുത്തി ഗാനത്തിനെതിരെ ചില കോണുകളില്‍ നിന്നും നിശിത വിമര്‍ശനമുയര്‍ന്നിരുന്നു.

ഒരു ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിനിടെയാണ് റഹ്മാന്‍ ആരാധകരോട് ക്ഷമ ചോദിച്ചത്. കോമണ്‍വെല്‍ത്ത് ഗാനം യുവാക്കളെ ലക്ഷ്യമിട്ട് മാത്രമാണ് തയാറാക്കിയിരുന്നത്. മറ്റു പ്രായക്കാരുടെ അഭിരുചിയ്‌ക്കൊത്തതായിരുന്നില്ല അത്. ചില കാരണങ്ങളാല്‍ ഗാനം പലര്‍ക്കും ഇഷ്ടപ്പെട്ടില്ല. ഇതാണ് ഗെിയംസ് ഗാനത്തെ വിവാദത്തിലാഴ്ത്തിയത് റഹ്മാന്‍ പറഞ്ഞു.

എല്ലാവരെയും തൃപ്തിപ്പെടുത്തുകയെന്നത് അസാധ്യമാണ്. എന്നാല്‍ അടുത്ത തവണ ഞാന്‍ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. ഇനി മുതല്‍ സംഗീതമൊരുക്കുമ്പോള്‍ എല്ലാ പ്രായക്കാരുടെയും അഭിരുചികള്‍ കൂടി പരിഗണിക്കും.

അതേ സമയം ഉദ്ഘാടന ചടങ്ങിലെ ഗാനാവതരണം വളരെ മികച്ചതായിരുന്നുവെന്നും റഹ്മാന്‍ പറഞ്ഞു. വിവാദത്തെക്കുറിച്ച് കേട്ടറിവില്ലാത്ത ആസ്‌ത്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ നിന്നെല്ലാം നല്ല പ്രതികരണമാണ് ലഭിച്ചതെന്നും റഹ്മാന്‍ വെളിപ്പെടുത്തി.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X