»   » അസിനും പിതാവിനും ബോധക്ഷയം

അസിനും പിതാവിനും ബോധക്ഷയം

Posted By:
Subscribe to Filmibeat Malayalam

കാരവാനിലെ എയര്‍കണ്ടീഷനില്‍ നിന്നുള്ള ഗ്യാസ് ചോര്‍ച്ചയെ തുടര്‍ന്ന് നടി അസിനും പിതാവ് ജോസഫ് തോട്ടുങ്കലുമടക്കം നാലു പേര്‍ തലകറങ്ങി വീണു.

വ്യാഴാഴ്ച രാവിലെ ബോഡിഗാര്‍ഡിന്റെ തമിഴ് പതിപ്പായ കാവല്‍ക്കാരന്റെ കാരൈക്കുടിയിലുള്ള ഷൂട്ടിങ് സെറ്റിലായിരുന്നു സംഭവം. ചിത്രത്തിലെ ഒരു ഗാനരംഗത്തില്‍ പങ്കെടുക്കുന്നതിനാണ് അസിന്‍ ഇവിടെയെത്തിയത്. ഷൂട്ടിങിന്റെ ഇടവേളയില്‍ കാരവാനില്‍ വിശ്രമിയ്ക്കുന്നതിനിടെ എസിയില്‍ നിന്നും ഗ്യാസ് ചോരുകയായിരുന്നു. അസിനും പിതാവിനും പുറമെ മേക്കപ്പ് വുമണായ ഭാനുവും മറ്റൊരു സഹായിയും വാഹനത്തിലുണ്ടായിരുന്നു.

വാതകം ശ്വസിച്ചതിനെ തുടര്‍ന്ന് തലചുറ്റലും മനംപിരട്ടലും അനുഭവപ്പെട്ട നാല് പേരെയും ലൊക്കേഷനില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെയുള്ള പുതുക്കോട്ടൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ഹോട്ടലിലേക്ക് മടങ്ങിയ അസിന്‍ പിന്നീട് ഷൂട്ടിങില്‍ പങ്കെടുത്തില്ല.

ഗാനരംഗത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാവുന്നതോടെ വിജയ് നായകനാവുന്ന ബോഡിഗാര്‍ഡിന്റെ ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാവും. തമിഴിലും സിദ്ദിഖ് തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam