»   » ഡാനിയേലയ്ക്ക് മലയാളത്തോട് പ്രേമം

ഡാനിയേലയ്ക്ക് മലയാളത്തോട് പ്രേമം

Posted By:
Subscribe to Filmibeat Malayalam
Daniela
കൊച്ചി: ലാല്‍ജോസിന്റെ പുതിയ ചിത്രമായ സ്പാനിഷ് മസാലയിലെ നായികയും പ്രമുഖ ആസ്‌ത്രേലിയന്‍ നര്‍ത്തകിയും മോഡലുമായ ഡാനിയേലയ്ക്ക് മലയാളഭാഷയും സിനിമയും നല്ലതുപോലെ പിടിച്ചു.

സ്പാനിഷ് മസാല വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. ഇതെന്റെ ഭാഗ്യമാണ്. എല്ലാം നല്ലതുപോലെ അവസാനിച്ചതില്‍ സന്തോഷമുണ്ട്. ലാല്‍ജോസിന്റെ സിനിമയുടെ ഭാഗമാവാന്‍ സാധിച്ചു. ഉമ്മ, നമസ്‌തെ, നന്ദി...അങ്ങനെ കുറച്ചു മലയാളം വാക്കുകളും ഇതിനകം മനസ്സില്‍ കയറി പറ്റിയിട്ടുണ്ട്-കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഡാനിയേല സാച്ചില്‍ മനസ്സു തുറന്നു.

ഷൂട്ടിങിനിടയില്‍ ഭാഷ പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ദിലീപില്‍ നിന്ന് നല്ല സഹായമാണ് ലഭിച്ചത്. ഭാഷ അറിയാത്ത എനിക്ക് നീളമുള്ള മലയാളം ഡയലോഗുകള്‍ പറയാനുണ്ടായിരുന്നു. സിനിമയിലെ പാട്ടുകളെല്ലാം അടിപൊളിയാണ്.

ആദ്യം ദിലീപിന്റെ നായികയായി വിദേശതാരം എമി ജാക്‌സണ്‍ എത്തുമെന്നായിരുന്നു വാര്‍ത്ത.മലയാളിയായ യുവാവ് ഒരു സ്പാനിഷ് സുന്ദരിയുമായി പ്രണയത്തിലാവുന്നതാണ് കഥ. സിനിമയുടെ 90 ശതമാനം ഭാഗവും സ്‌പെയിനിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ബിഗ് സ്‌ക്രീന്‍ പ്രൊഡക്ഷന്റെ ബാനറില്‍ നൗഷാദാണ് സിനിമ നിര്‍മ്മിക്കുന്നത്.

കുഞ്ചാക്കോ ബോബന്‍, ബിജുമേനോന്‍ എന്നിവര്‍ അതിഥിതാരങ്ങളായി എത്തുന്നുണ്ട്. ബെന്നി പി. നായരമ്പലമാണ് ചിത്രത്തിന് കഥയൊരുക്കുന്നത്.  റഫീക് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് ലാല്‍ജോസിന്റെ മിക്ക സിനിമകള്‍ക്കും സംഗീതം നല്‍കുന്ന വിദ്യാസാഗറാണ്. 

English summary
Enjoyed the Malayalam and the acting in Spanish Masala- Australian Model Daniela Zacherl said.
 I’m extremely delighted I got this opportunity to act in the film directed by Lal Jose. I have now learned four Malayalam words — uma (kiss), namasthe and namasakaram (the traditional way for greeting) and nandi (thanks),” said Zacherl.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam