»   » ഭരതന്‍ സിനിമകള്‍ക്ക് പുനര്‍ജന്മം

ഭരതന്‍ സിനിമകള്‍ക്ക് പുനര്‍ജന്മം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/news/16-bharathan-nidra-lorry-reloaded-2-aid0166.html">Next »</a></li></ul>
Nidra
പ്രശസ്ത സംവിധായകന്‍ ഭരതന്റെ സിനിമകള്‍ വീണ്ടും പുനര്‍ജന്മമെടുക്കുന്നു. ഒട്ടേറെ വര്‍ഷങ്ങളായി സംവിധാനമേഖലയിലേക്ക് സ്വതന്ത്രനിലപാട് പ്രഖ്യാപിച്ചു നില്‍ക്കുന്ന ഭരതന്റെ മകന്‍ സിദ്ധാര്‍ത്ഥാണ് പിതാവിന്റെ മികച്ച ചിത്രങ്ങളിലൊന്നായ നിദ്രയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്.

പ്രിയദര്‍ശന്റെ സഹസംവിധായകനായ് പ്രവര്‍ത്തിച്ച സിദ്ധാര്‍ത്ഥന്റെ പ്രഥമ സംരംഭത്തില്‍ മികച്ച ടെക്‌നീഷ്യന്‍സും അഭിനേതാക്കളും സ്വന്തം പിതാവിന്റെ പ്രശസ്തസിനിമയും ശക്തമായ പിന്തുണയേകുമെന്നാണ് കരുതപ്പെടുന്നത്.

ഇക്കൊല്ലത്തെ മികച്ച സാമ്പത്തിക നേട്ടവും പ്രേക്ഷക ഇഷ്ടവും നേടിയെടുത്ത സാള്‍ട്ട് ആന്റ് പെപ്പറിന്റെ നിര്‍മ്മാതാക്കളായ ലുക്‌സാ ക്രിയേഷന്‍സാണ് നിദ്ര നിര്‍മ്മിക്കുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണവും സന്തോഷ് ഏച്ചിക്കാനം തിരക്കഥയും നിര്‍വ്വഹിക്കുന്നു. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ജാസിഗിഫ്റ്റ് ഈണമിടുന്നു.

ടൂര്‍ണ്ണമെന്റിലൂടെ ശ്രദ്ധേയനായ മനുവും, റിമ കല്ലിംഗലുമാണ് പ്രധാന വേഷത്തില്‍ കൂടാതെ ജഗതിശ്രീകുമാര്‍, ലാലുഅലക്‌സ്, ജിഷ്ണു, കെ.പി.എ.സി ലളിത എന്നിവരും മുഖ്യവേഷത്തിലെത്തുന്നു. ഒക്ടോബര്‍ രണ്ടാംവാരം ചാലക്കുടിയില്‍ ചിത്രീകരണം ആരംഭിക്കുന്ന നിദ്ര നവാഗതസംവിധായകനായ സിദ്ധാര്‍ത്ഥിന് ഒരു വെല്ലുവിളിയാകില്ലെന്ന് പ്രതീക്ഷിക്കാം.
അടുത്തപേജില്‍
ലോറി വീണ്ടും റീലിലേക്ക്

<ul id="pagination-digg"><li class="next"><a href="/news/16-bharathan-nidra-lorry-reloaded-2-aid0166.html">Next »</a></li></ul>
English summary
Bharathan's son Siddharth would remake his late father's remarkable work 'Nidra'. Nidra' had Vijay Menon and Santhi Krishna in the lead roles

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam