»   » നമിതയുടെ ബ്ലാക് സ്റ്റാലിയന്‍ 3 ഭാഷകളില്‍

നമിതയുടെ ബ്ലാക് സ്റ്റാലിയന്‍ 3 ഭാഷകളില്‍

Posted By:
Subscribe to Filmibeat Malayalam
Namitha With Bala
തെന്നിന്ത്യന്‍ മാദകറാണി നമിത മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രമായ ബ്ലാക് സ്റ്റാലിയന്‍ മൂന്ന് ഭാഷകളില്‍ പുറത്തിറക്കുന്നു.

ചിത്രം ഉടന്‍ തിയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമാണ് ചിത്രം ഇറക്കുന്നത്. പ്രമോദ്-പപ്പന്‍ ടീം സംവിധാനം നിര്‍വ്വഹിച്ച ചിത്രം തമിഴില്‍ നില്‍കാവനലി എന്നൈ കാതലി, തെലുങ്കില്‍ മാവാങ്ങാലു എന്നീ പേരുകളിലാണ് റിലീസ് ചെയ്യുക.

നമിതയുടെ ഗ്ലാമര്‍ പ്രദര്‍ശനം വേണ്ടുവോളമുള്ള ചിത്രമാണ് ഇത്. അതുകൊണ്ടുതന്നെയാണ് നമിതക്ക് ഏറെ ആരാധകരുള്ള തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യാന്‍ അണിയറക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

ചിത്രത്തില്‍ കലാഭവന്‍ മണിയും ബാലയുമാണ് പ്രധാന നായകകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലാഭവന്‍ മണി ഒരു ക്രിമിനലിനെ അവതരിപ്പിക്കുമ്പോള്‍ ഒരു ഫോട്ടോഗ്രാഫറായിട്ടാണ് ബാല എത്തുന്നത്.

മുക്കാല്‍ കോടി രൂപമുടക്കിയാണ് നമിതയെ ചിത്രത്തില്‍ അഭിനയിപ്പിച്ചിരിക്കുന്നത്. കിച്ചു ഫിലിംസിന്റെ ബാനറില്‍ ജഗദീഷ് ചന്ദ്രനാണ് ബ്ലാക് സ്റ്റാലിയന്‍ നിര്‍മ്മിക്കുന്നത്.

ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നതിന് മുമ്പേതന്നെ നമിത അമിത വണ്ണം കുറച്ച് കൂടുതല്‍ സുന്ദരിയാകാന്‍ ശ്രമിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam