ചാപ്പാകുരിശ് -യുവതയുടെ കഥ

സോണിയ അര്‍ജ്ജുന്റെ സുഹൃത്താണ്. തെലുങ്കിലും തമിഴിലും നല്ല തിരക്കുള്ള നടിയായി മാറി ക്കഴിഞ്ഞ രമ്യനമ്പീശനാണ് ഈ മോഡേണ്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വളരെ താഴ്ന്ന നിലയില്‍ ജീവിക്കുന്ന വിനീതിന്റെ അന്‍സാരി എന്ന കഥാപാത്രം സൂപ്പര്‍ മാര്‍ക്കറ്റിലെ തൊഴിലാളിയാണ്. അയാളെ നിശബ്ദയായി പ്രണയിക്കുന്ന നഫിസയായി നിവേദിത വേഷമിടുന്നു.
ഒരിക്കലും കണ്ടുമുട്ടാതെ രണ്ടുയുവാക്കളുടെ കഥ പറഞ്ഞു പോകുന്ന ചാപ്പാകുരിശ് സസ്പെന്‍സ് നിലനിര്‍ത്തുന്നതിനാല്‍ കഥാമര്‍മ്മം പൊളിക്കാന്‍ സമീര്‍ താഹിര്‍ തയ്യാറല്ല. റോമയുടെ അച്ഛനായെത്തുന്ന ബാലചന്ദ്രന്‍ പ്രമുഖ മോഡലാണ്. അമ്മയായ്തൃശൂരില്‍ നിന്നുള്ള ശ്യാമള, പുതുമുഖത്തിന്റെ ടെന്‍ഷലെനാന്നുമില്ലാതെ അവര്‍ ക്യാമറ യ്ക്ക് മുമ്പില്‍ സജീവയാണ്.
ദിനേശ് പണിക്കര്‍ ,ജയമുരളി,സുനില്‍ തൃശൂര്‍, ജിനു തോമസ്, സുജാത എന്നിവരാണ് മറ്റു പ്രധാനതാരങ്ങള്‍. ചാപ്പാ കുരിശിന്റെ ഷൂട്ടിംഗ് കൊച്ചിയിലും പരിസരപ്രദേശങ്ങളിലുമായി പുരോഗമിക്കുന്നു.


Click it and Unblock the Notifications











