»   » ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ ഉപേക്ഷിച്ചിട്ടില്ല

ജോണ്‍ ജാഫര്‍ ജനാര്‍ദ്ദനന്‍ ഉപേക്ഷിച്ചിട്ടില്ല

Posted By:
Subscribe to Filmibeat Malayalam
Jagadeesh
മമ്മൂട്ടിയെ നായകനാക്കി ജഗദീഷ് പ്ലാന്‍ ചെയ്ത അമര്‍ അക്ബര്‍ ആന്റണി ഉപേക്ഷിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഹാസ്യതാരത്തിന്റെ ആദ്യ സംവിധാനസംരംഭമായ ചിത്രം അല്‍പം വൈകിയാണെങ്കിലും തുടങ്ങുമെന്ന് തന്നെയാണ് സൂചനകള്‍.

തന്റെ ആദ്യസിനിമയ്ക്ക് വേണ്ടി ആറുമാസം ചെലവിടാനാണ് ജഗദീഷിന്റെ തീരുമാനം. എന്നാലിപ്പോള്‍ അത്രയധികം സമയം ജഗദീഷിന് ഇപ്പോള്‍ മാറ്റിവെയ്ക്കാനാവില്ല. ഒട്ടേറെ സിനിമകളില്‍ അഭിനയിക്കുന്നതു കൊണ്ടാണ് അമര്‍ അക്ബര്‍ ആന്റണി നീണ്ടുപോകുന്നതെന്നും താരം വെളിപ്പെടുത്തുന്നു.

ബിഗ് ബജറ്റ് ചിത്രമായതിനാല്‍ ചെറിയ പാളിച്ചകള്‍ ഒഴിവാക്കാനും സംവിധായകനോടും പ്രമേയത്തോടും നീതി പാലിയ്ക്കാനുമാണ് ഈ സിനിമയ്ക്ക് ജഗദീഷ് വലിയ ഒരുക്കങ്ങള്‍ നടത്തുന്നത്. സംവിധായകന്‍ തന്നെ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ബജറ്റ് കൂടിപ്പോയതിനാല്‍ ഉപേക്ഷിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സിനിമയെപ്പറ്റി ആദ്യം ആലോചന വന്നപ്പോള്‍ തന്നെ മമ്മൂട്ടി ജഗദീഷിന് ഡേറ്റ് നല്‍കിയിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam