»   » രണ്ടാം ഭാഗം: കാദര്‍ ഭായിയുംതിരിച്ചുവരുന്നു

രണ്ടാം ഭാഗം: കാദര്‍ ഭായിയുംതിരിച്ചുവരുന്നു

Posted By:
Subscribe to Filmibeat Malayalam

പഴയകാല ഹിറ്റുകളുടെ രണ്ടാം ഭാഗങ്ങളിലും റീമേക്കുകളിലും ഭാഗ്യം പരീക്ഷിയ്ക്കാനുള്ള ശ്രമത്തിലാണ്മലയാള സിനിമാ വിപണി. ഓരോ ദിവസവും തുടരന്‍ സിനിമകളുടെയും റീമേക്കുകളുടെയും
വാര്‍ത്തകള്‍ കേട്ടുകൊണ്ടാണ് മലയാള സിനിമ ഉണരുന്നത്. ദിനംപ്രതി ഇത്തരം പടങ്ങളുടെ പട്ടികയുടെ നീളം കൂടുകയാണ്. ഇതിലേറ്റവും പുതിയതാണ് കാസര്‍കോട് കാദര്‍ഭായി.

തൊണ്ണൂറുകളിലെ വമ്പന്‍ ഹിറ്റുകളിലൊന്നായ കാസര്‍കോട് കാദര്‍ഭായിയുടെ തുടര്‍ഭാഗമാണ് അവസാനമായി പ്രഖ്യാപിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. മലയാളത്തിലെ മിമിക്രി സിനിമകളുടെ സുവര്‍ണകാലത്ത് തിയറ്ററുകളിലെത്തിയ മിമിക്‌സ് പരേഡ് എന്ന സൂപ്പര്‍ഹിറ്റിന്റെ രണ്ടാം ഭാഗമായിരുന്നു കാസര്‍കോട് കാദര്‍ഭായി.

ജഗദീഷ്, സിദ്ദിഖ്, ഇന്നസെന്റ്, അശോകന്‍, യശ്ശശ്ശരീരനായ ആലംമൂടന്‍ എന്നിവരായിരുന്നു ഈ ചിത്രങ്ങളിലെ പ്രമുഖ നടന്‍മാര്‍. ഇതില്‍ ആലംമൂടന്‍ ഒഴിച്ചുള്ള മറ്റു താരങ്ങളെല്ലാം പുതിയ സിനിമയില്‍ ഉണ്ടാവുമെന്നാണ് അറിയുന്നത്. കേരളത്തിലെ മിമിക്രി കലാകാരന്‍മാരുടെ പറുദ്ദീസയായ കൊച്ചിന്‍ കലാഭവന്റെ പശ്ചാത്തലത്തിലായിരുന്നു ണ്ട് സിനിമകളും തിയറ്ററുകളിലെത്തിയത്.

കലാഭവന്‍ അന്‍സാറാണ് കാസര്‍കോട് കാദര്‍ഭായിയുടെ കഥയൊരുക്കുന്നത്. കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ തുളസീദാസ് സംവിധാനം ചെയ്യുന്ന സിനിമയുടെ താരനിര്‍ണയം പുരോഗമിയ്ക്കുകയാണ്.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam