»   » പ്രണയകഥയില്‍ നായികയായി കാവ്യ

പ്രണയകഥയില്‍ നായികയായി കാവ്യ

Posted By:
Subscribe to Filmibeat Malayalam
Kavya
കാവ്യാ മാധവന്‍വീണ്ടും അഭിനയത്തില്‍ സജീവമാകുന്നു. പുതിയൊരു പ്രണയകഥയില്‍ നായികയായെത്തുന്നത് കാവ്യയാണ്.

നിസ്സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇന്നലെവരെ പറയാതിരുന്നത് എന്നാണ് ചിത്രത്തിന്റെ പേര്. പാലയ്ക്കല്‍ ഫിലിം ക്രിയേഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ പൂജ തിരുവനന്തപുരത്ത് നടന്നു.

ബി. രവികുമാര്‍ തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സണ്ണി ജോസഫ് നിര്‍വഹിക്കുന്നു. 'കാമ്പസ്' പശ്ചാത്തലത്തില്‍ ഒരു പ്രണയകഥയാണ് പറയുന്നതെങ്കിലും ചിത്രത്തിന്റെ ഇതിവൃത്തം വിദ്യാര്‍ത്ഥികളുടെ പ്രണയമല്ല, മറിച്ച് അദ്ധ്യാപകരുടെ പ്രണയമാണ്.

ഇതുവരെ ആരും പറയാത്ത ഒരു കഥയാണ് ഈ ചിത്രത്തിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്'സംവിധായകന്‍ നിസ്സാര്‍ പറഞ്ഞു.

വിവാഹവും അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കുമിടിയില്‍ വീണ്ടും അഭിനയലോകത്തെത്തിയ കാവ്യയുടെ രണ്ടാമത്തെ തുടക്കവും മോശമല്ലാത്തതാണ്.

രണ്ടാംവരവിലെ കന്നിച്ചിത്രമായ പാപ്പി അപ്പച്ച മോശമല്ലാത്ത അഭിപ്രായം നേടിയ ചിത്രമാണ്. ഇതിന് മുമ്പ് കാവ്യ നായികയായി കാമ്പസ് പശ്ചാത്തലത്തിലൊരുങ്ങിയ ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രം വന്‍വിജയമായിരുന്നു. പുതിയ ചിത്രത്തിലെ നായകനാരാണെന്നകാര്യം തീരുമാനിച്ചിട്ടില്ല.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam