»   » വ്യാപാരിയും മാധാവന്‍ നായരും മുഖാമുഖം

വ്യാപാരിയും മാധാവന്‍ നായരും മുഖാമുഖം

Posted By:
Subscribe to Filmibeat Malayalam
Arabiyum Ottakavum - Venicile Vyapariyum
മമ്മൂട്ടി, മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഏറെക്കാലത്തിനുശേഷം ഒരേ ദിവസം ഒരുമിച്ച് തിയറ്ററിലെത്തിയിരിക്കയാണ്. കിളിചുണ്ടന്‍ മാമ്പഴത്തിനുശേഷം മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടൊരുക്കുന്ന ചിത്രത്തില്‍ ഏറെ പ്രതീക്ഷകളുണ്ട് പ്രേക്ഷകര്‍ക്ക്.

റൊമാന്‍സും സസ്‌പെന്‍സും ഹ്യൂമറും കൊണ്ട് അലങ്കരിച്ച അറബിയും ഒട്ടകവും പി.മാധവന്‍നായരും തിയറ്ററുകള്‍ ഇളക്കി മറിക്കുമെന്ന വിശ്വാസമാണ് നിലനില്‍ക്കുന്നത്. ഗള്‍ഫില്‍ ചിത്രീകരിച്ച ചിത്രം പ്രതിബന്ധങ്ങളെ മറികടന്ന് വൈഡ് റിലീസിംഗിലൂടെയാണ് കേരളം മുഴുക്കെ ചിരി പടര്‍ത്താനെത്തിയിരിക്കുന്നത്.

ഹിറ്റ്‌മേക്കര്‍ ഷാഫിയുടെ വെനീസിലെ വ്യാപാരി മമ്മൂട്ടിക്ക് ഹിറ്റ് സമ്മാനിച്ചേ മതിയാകൂ എന്ന അവസ്ഥയിലാണ്. കിഴക്കിന്റെ വെനീസായ ആലപ്പുഴയില്‍ ചിത്രീകരിച്ച വ്യാപാരിയുടെ നിര്‍മ്മാതാവ് മുരളി ഫിലിംസ് മാധവന്‍നായരാണ്.

ജെയിംസ് ആല്‍ബര്‍ട്ടിന്റെ തിരക്കഥയിലൊരുങ്ങുന്ന വ്യാപാരി എണ്‍പതുകളിലെ കഥയാണ് പറയുന്നത്. കാവ്യമാധവനും പൂനംബജ്വയും നായികമാരാകുന്ന ചിത്രത്തില്‍ ജഗതിയും സുരാജ് വെഞ്ഞാറമൂടും സലീംകുമാറും ശക്തമായ പിന്തുണയുമായ് കൂടെയുണ്ട്. അറബിയും ഒട്ടകത്തിലും ഭാവനയും ലക്ഷ്മിറായിയും നായികമാരായും മോഹന്‍ലാല്‍ ഹിററുകളിലെ ഏറ്റവും നല്ല കൂട്ടായ മുകേഷ് പ്രധാനവേഷത്തിലും ചിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്നു.

രണ്ടായിരത്തി പതിനൊന്നിന് തിരശ്ശീല വീഴാനിരിക്കെ ക്രിസ്മസ്‌കാലം ആഘോഷമാക്കാന്‍ നേരത്തെകാലത്തെ വന്ന സൂപ്പര്‍സ്‌റാര്‍ ചിത്രങ്ങളുടെ ഭാവി രണ്ടുദിവസങ്ങള്‍ക്കുള്ളില്‍ വിധിയെഴുതപ്പെടും. ഇപ്പോള്‍ തിയറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുന്ന ജയറാമിന്റെ സ്വപ്നസഞ്ചാരിയും അനൂപ്‌മേനോന്റെ ബ്യൂട്ടിഫുളും പ്രേക്ഷകതാല്പര്യം നേടിയെടുത്തു കഴിഞ്ഞു.

സൂപ്പറുകളുടെ വമ്പന്‍സിനിമകള്‍ ഇനിയും വരാനിരിക്കുന്നതേയുള്ളു.വ്യാപാരിയും ഒട്ടകവും തരുന്ന ഫീഡ്ബാക്ക് തന്നെയായിരിക്കും കിങ്ആന്‍ഡ് കമ്മീഷണറുടെയും കാസനോവയുടേയും റിലീസിംഗ് സ്വഭാവം നിര്‍ണ്ണയിക്കുന്നത്.

English summary
Malayalam mega stars Mammootty and Mohanlal is face to face with their new movies Venicile Vyapari and Arabiyum Ottakavum
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam