»   » മമ്മൂട്ടിയെ കാത്തിരിയ്ക്കുന്നവര്‍

മമ്മൂട്ടിയെ കാത്തിരിയ്ക്കുന്നവര്‍

Posted By:
Subscribe to Filmibeat Malayalam
Mammootty
മമ്മൂട്ടിയെ സംബന്ധിച്ചിടത്തോളം 2010ന്റെ തുടക്കം ഒട്ടും നന്നായിരുന്നില്ല. ദ്രോണയുടെ പരാജയവും തിലകന്‍ ഉയര്‍ത്തിയ ആരോപണങ്ങളുമെല്ലാം മമ്മൂട്ടിയ്‌ക്കേറ്റ തിരിച്ചടികളായിരുന്നു. അതേ സമയം മലയാള സിനിമയെ പിടിച്ചുലച്ച വാക് യുദ്ധത്തിലൊന്നും പങ്കെടുക്കാതെ വിവാദങ്ങൡ നിന്ന് ഒഴിഞ്ഞു നില്‍ക്കാനായിരുന്നു താരത്തിന്റെ തീരുമാനം.

വിവാദങ്ങളിലൊന്നും വീഴാതെ മുന്നോട്ടു പോകുന്ന താരത്തെ കാത്ത് ഈ വര്‍ഷം ഒരുപിടി പ്രൊജക്ടുകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ബി ഉണ്ണിക്കൃഷ്ണന്റെ പ്രമാണിയും നവാഗത സംവിധായകന്‍ വൈശാഖന്‍ ഒരുക്കുന്ന പോക്കിരി രാജയുമാണ് താരത്തിന്റെ ഈ വര്‍ഷത്തെ ബിഗ് സമ്മര്‍ റിലീസുകള്‍. മാര്‍ച്ച് 26നാണ് പ്രമാണിയുടെ റിലീസ് തീരുമാനിച്ചിരിയ്ക്കുന്നത്. അഞ്ചാഴ്ചയ്ക്ക് ശേഷം ഏപ്രില്‍ 30ന് പോക്കിരി രാജ തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കപ്പെടുന്നത്.

പോക്കിരി രാജയുടെ ഷൂട്ടിങിന് ശേഷം മമ്മൂട്ടി അമേരിക്കയിലേക്ക് പറക്കും. തിരക്കില്‍ നിന്നും മാറി ഒരു മാസത്തെ അവധിക്കാലമാഘോഷിയ്ക്കാനാണ് ഈ യാത്ര. ഇതിന് ശേഷം ജഗദീഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന അമര്‍ അക്ബര്‍ ആന്റണി എന്ന സിനിമയിലായിരിക്കും മമ്മൂട്ടി അഭിനയിക്കുക. തുടര്‍ന്ന് പ്രസാദ്-റസൂല്‍ പൂക്കുട്ടി ടീമിന്റെ മതിലുകള്‍ക്കപ്പുറം എന്ന ചിത്രത്തില്‍ അഭിനിയക്കും. ഇതിന് ശേഷം ഷാഫിയുടെ അസോസിയേറ്റ് ഡയറക്ടറായിരുന്ന സോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ വര്‍ക്കുകളിലേക്ക് മമ്മൂട്ടി കടക്കും. സിബി മലയില്‍, വിനു ആനന്ദ്, വിഎം വിനു 2010ല്‍ മമ്മൂട്ടിയുടെ ഡേറ്റ് കാത്തിരിയ്ക്കുന്ന മറ്റു സംവിധായകര്‍ ഇവരാണ്.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam