»   » മോഹന്‍ലാലിനും റസൂലിനും ഡോക്ടറേറ്റ്

മോഹന്‍ലാലിനും റസൂലിനും ഡോക്ടറേറ്റ്

Posted By:
Subscribe to Filmibeat Malayalam
Mohanlal
നടന്‍ മോഹന്‍ലാല്‍, സംസ്‌കൃത പണ്ഡിതന്‍ പ്രൊഫസര്‍ എംഎച്ച് ശാസ്ത്രികള്‍, ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസൂല്‍ പൂക്കുട്ടി എന്നിവരെ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഓണററി ഡി ലിറ്റ് നല്‍കി ആദരിച്ചു.

സര്‍വകലാശാല ക്യാംപസില്‍ നടന്ന ചടങ്ങില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആര്‍എസ് ഗവായിയാണ് ബഹുമതിപത്രം സമ്മാനിച്ചത്.

സര്‍വകലാശാലയുടെ ഡി ലിറ്റ് ബിരുദത്തിന് മുന്നില്‍ താന്‍ വെറുമൊരു സിനിമാനടനാണെന്ന് ബിരുദം സ്വീകരിച്ചതിന് ശേഷം നടത്തിയ പ്രസംഗത്തില്‍ ലാല്‍ പറഞ്ഞു. സംഗീതവിസ്മയമായിരുന്ന എംഎസ് സുബ്ബലക്ഷ്മിയുടെ മുമ്പില്‍ താന്‍ വെറുമൊരു പ്രധാനമന്ത്രിയാണെന്ന് ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞിരുന്നു. ആ വാക്കുകള്‍ കടമെടുത്തു കൊണ്ടാണ് ബിരുദത്തിന് മുമ്പില്‍ താന്‍ വെറുമൊരു സിനിമാ നടനാണെന്ന് ലാല്‍ പറഞ്ഞത്.

കാലടി സര്‍വകലാശാലയുടെ ബിരുദം തനിക്ക് വലിയ ഒരു ഉത്തരവാദിത്തമാണ് തരുന്നത്. അഭിനയത്തിന്റെ വഴി താന്‍ തിരഞ്ഞെടുത്തപ്പോള്‍ അച്ഛന്‍ വിലക്കിയില്ല. പഠിച്ച് വലിയ ഒരാളാകണമെന്ന് അച്ഛന്‍ ചിലപ്പോള്‍ ആഗ്രഹിച്ചിരിയ്ക്കാം. അച്ഛന്‍ അങ്ങനെ ആഗ്രഹിച്ചിരുന്നെങ്കില്‍ ഈ പുരസ്‌ക്കാരം ഞാന്‍ അദ്ദേഹത്തിനു സമര്‍പ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രി എംഎ ബേബി, വൈസ് ചാന്‍സലര്‍ ഡോക്ടര്‍ ജെ പ്രസാദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

മോഹന്‍ലാലിന് ബിരുദം സമ്മാനിയ്ക്കാനുള്ള സര്‍വകലാശാലയുടെ തീരുമാനത്തെ പ്രമുഖ സാംസ്‌ക്കാരിക നായകന്‍ സുകുമാര്‍ അഴീക്കോട് നേരത്തെ വിമര്‍ശിച്ചിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam