»   » ബൈക്കപകടം; മോഹന്‍ലാലിന് പരിക്ക്

ബൈക്കപകടം; മോഹന്‍ലാലിന് പരിക്ക്

Posted By:
Subscribe to Filmibeat Malayalam
Casanova
ബാങ്കോക്കില്‍ കാസനോവയുടെ ചിത്രീകരണനിടെയുണ്ടായ അപകടത്തില്‍ നിന്നും മോഹന്‍ലാല്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. ബൈക്കില്‍ സഞ്ചരിക്കുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീണു പരിക്കേല്‍ക്കുകയായിരുന്നു.

എട്ടടി ഉയരത്തില്‍ നിന്നും ബൈക്ക് താഴോട്ട് വീണെങ്കിലും നടന്‍ നിസാരപരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. കാസനോവയിലെ അതിസാഹസികമായ സംഘട്ടനരംഗങ്ങളില്‍ അഭിനയിക്കുന്നതിനിടെയാണ് അപകടം.

ഓടുന്ന ഒരാളെ ബൈക്കില്‍ പിന്തുടര്‍ന്ന് പിടികൂടുന്ന രംഗമായിരുന്നു സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് ചിത്രീകരിച്ചിരുന്നത്. ഡ്യൂപ്പിനെ ഉപയോഗിക്കാനായി ഒരുക്കിയിരുന്നെങ്കിലും പെര്‍ഫെക്ഷന് വേണ്ടി ലാല്‍ തന്നെ ഇത് ചെയ്യാന്‍ തയാറാവുകയായിരുന്നു.

താത്കാലിക സ്റ്റാന്‍ഡില്‍ നിന്ന് ബൈക്ക് വേഗം കൂടി തെന്നിപ്പോയതോടെയാണ് അപകടമുണ്ടായത്. നിസാരപരിക്ക് കാര്യമാക്കാതെ അരമണിക്കൂറിന് ശേഷം ലാല്‍ അഭിനയം തുടര്‍ന്നു.

വന്‍ ബജറ്റില്‍ ഒരുക്കുന്ന കാസനോവയില്‍ മോളിവുഡ് ഇതുവരെ കാണാത്ത ആക്ഷന്‍ രംഗങ്ങളാണുള്ളത്. ഹോളിവുഡ് സിനിമകളില്‍ നിന്നുള്ള സ്റ്റണ്ട് മാസ്റ്റര്‍മാരാണ് സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത്.

English summary
Malayalam actor Mohanlal narrowly escaped from bike accident during the shooting of upcoming malayalam movie Casanova.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam