»   » ലാല്‍ സിബിയുടെ സ്വാമിനാഥനെ കൈവിടും?

ലാല്‍ സിബിയുടെ സ്വാമിനാഥനെ കൈവിടും?

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  Mohanlal
  മോഹന്‍ലാലിനെ നായകനാക്കി സിബി മലയില്‍ പ്രഖ്യാപിച്ച സ്വാമിനാഥന്റെ ഭാവി തുലാസ്സിലെന്ന് സൂചന. സിബിയുടെ പുതിയ ചിത്രമായ ഉന്നത്തിനേറ്റ പരാജയം സ്വാമിനാഥന് തിരിച്ചടിയാവുമെന്നാണ് അണിയറ സംസാരം.

  സിബി ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍ പ്രൊജക്ടിനെ സംബന്ധിച്ച് പുനരാലോചയിലാണെന്ന് പറയപ്പെടുന്നു. സമീപകാലത്തൊന്നും വിജയങ്ങള്‍ തരാന്‍ കഴിയാത്ത സംവിധായകന്റെ സിനിമയിലഭിനയിക്കുന്നത് തന്റ കരിയറിന് ഭീഷണിയാവുമെന്ന് കണ്ടാണ് ലാലിന്റെ ഈ നീക്കമെന്ന് സൂചനയുണ്ട്.

  ഏറെ പ്രതീക്ഷകളര്‍പ്പിച്ച കാസനോവ നേരിട്ട പരാജയവും മോഹന്‍ലാലിനെ ഇരുത്തിചിന്തിപ്പിയ്ക്കുന്നുണ്ട്. പരാജയങ്ങള്‍ തുടര്‍ക്കഥയാവുന്ന സാഹചര്യത്തില്‍ കരിയറില്‍ സൂക്ഷിച്ച് ചുവടുവെയ്ക്കാനാണ് സൂപ്പര്‍താരത്തിന്റെ തീരുമാനം.

  അഞ്ച് വര്‍ഷം മുമ്പ് ലാലിനെ നായകനാക്കി സിബി ഒരുക്കിയ ഫഌഷ് ബോക്‌സ് ഓഫീസില്‍ വന്‍പരാജയം ഏറ്റുവാങ്ങിയിരുന്നു. അതിന് മുമ്പൊരുക്കിയ ദേവദൂതന്‍ വന്‍സാമ്പത്തിക നഷ്ടം വരുത്തിവെച്ചെങ്കിലും നിരൂപകപ്രശംസ നേടാന്‍ കഴിഞ്ഞു.

  ലാലിന്റെ അഭിനയജീവിതത്തില്‍ വമ്പന്‍ ഹിറ്റുകള്‍ സമ്മാനിച്ചയാളാണ് സിബി മലയില്‍. കിരീടം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, കമലദളം തുടങ്ങിയ ഹിറ്റുകളെല്ലാം ഈ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളാണ്. തിളങ്ങുന്ന ചരിത്രത്തോട് നീതി പുലര്‍ത്താന്‍ സിബിയ്ക്കിപ്പോള്‍ കഴിയുന്നില്ലെന്ന് അദ്ദേഹത്തിന്റെ സമീപകാല സിനിമകള്‍ പരിശോധിച്ചാല്‍ മനസ്സിലാവും.

  English summary
  Mohan Lal withdrew from Sibi Malayil film Swaminathan'. Reports say that Mohan Lal's denial was due to the continuous flop of Sibi films. Last two Sibi releases Violin and Unnam did not hit the charts and it must be the reason why MohanLal decided not to commit with Swaminathan
  ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more