»   » നീലത്താമരക്ക്‌ വേണ്ടി എംടി-ലാല്‍ ജോസ്‌

നീലത്താമരക്ക്‌ വേണ്ടി എംടി-ലാല്‍ ജോസ്‌

Subscribe to Filmibeat Malayalam

എംടിയുടെ തൂലികയില്‍ പിറന്ന തിരക്കഥകള്‍ ഏതൊരു സംവിധായകന്റെയും ഉള്ളിലെ മോഹമാണ്‌‌. ഈ അനുഗ്രഹീത എഴുത്തുകാരന്റെ തിരക്കഥയുടെ ബലത്തില്‍ പിറവിയെടുത്ത സിനിമകള്‍ നേടിയ വാണിജ്യ വിജയങ്ങളും അംഗീകാരങ്ങളുമാണ്‌ ചലച്ചിത്ര സംവിധായകരെ എംടിയുടെ പിന്നാലെ പോകാന്‍ പ്രേരിപ്പിയ്‌ക്കുന്നത്‌.

അതേ സമയം മറ്റു തിരക്കഥാകൃത്തുക്കളെ പോലെ ഒന്നിന്‌ പിന്നാലെ മറ്റൊന്ന്‌ എന്ന രീതിയില്‍ തിരക്കഥ പടച്ചുവിടാന്‍ എംടി തയാറല്ല. അത്‌ കൊണ്ടു തന്നെ വളരെക്കുറച്ച്‌ സിനിമകളെ എംടിയുടെ ലേബലില്‍ പുറത്തെത്തിയിട്ടുള്ളൂ.

എന്നാല്‍ അടുത്ത കാലത്തായി ഒരുപിടി വമ്പന്‍ പ്രൊജക്ടുകളുടെ അണിയറയിലാണ്‌ മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍. മമ്മൂട്ടിയെ നായകനാക്കി ഹരിഹരന്‍ ഒരുക്കുന്ന പഴശ്ശിരാജ, കമല്‍ഹാസന്‍-അസിന്‍ ടീം കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഭരത്‌ ബാല ചിത്രമായ 19 സ്‌റ്റെപ്പ്‌സ്‌ എന്നിവയാണ്‌ ഇതില്‍ പ്രധനം.

പ്രശസ്‌ത ബോളിവുഡ്‌ സംവിധായകനായ പ്രിയദര്‍ശനും എംടിയുടെ തിരക്കഥയ്‌ക്കായി കാത്തിരിയ്‌ക്കുന്ന പ്രമുഖരില്‍ ഒരാളാണ്‌. ഈ വമ്പന്‍മാര്‍ക്കിടയിലും മലയാളത്തിലെ ഒരു പുതുതലമുറ സംവിധായകനും എംടിയുടെ തിരക്കഥയില്‍ സിനിമയൊരുക്കുകയാണ്‌. മീശമാധവന്‍, അച്ഛനുറങ്ങാത്ത വീട്‌ എന്നിങ്ങനെ വ്യത്യസ്‌തങ്ങളായ ചിത്രങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ജോസിനാണ് എംടി തിരക്കഥയില്‍ സിനിമയൊരുക്കാന്‍ ഭാഗ്യം ലഭിച്ചിരിയ്ക്കുന്നത്.

അംബികയെ നായികയാക്കി കൊണ്ട്‌ എണ്‍പതുകളില്‍ പുറത്തിറങ്ങിയ നീലത്താമരയെന്ന ചിത്രത്തിന്റെ റീമേയ്‌ക്കിന്‌ വേണ്ടിയാണ്‌ ഇരുവരും ഒന്നിയ്‌ക്കുന്നത്‌. പുതിയ സിനിമയ്‌ക്കും നീലത്താമരയെന്ന പേര്‌ സ്വീകരിയ്‌ക്കാനാണ്‌ തീരുമാനം.

മാറിയ കാലത്തിനനുസൃതമായി നീലത്താമരയുടെ തിരക്കഥയില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിക്കൊണ്ടാകും എംടി തന്റെ ജോലി പൂര്‍ത്തിയാക്കുക. രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി സുരേഷ്‌ കുമാറാണ്‌ നീലത്താമര നിര്‍മ്മിയ്‌ക്കുന്നത്‌.

ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിയ്‌ക്കുന്നത്‌ പുതുമുഖങ്ങളാകും. ഏപ്രില്‍ അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ്‌ തുടങ്ങാനാണ്‌ തീരുമാനം.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam