»   » മുംബൈയിലെ കൂട്ടുകാരുടെ കഥ തുടങ്ങുന്നു

മുംബൈയിലെ കൂട്ടുകാരുടെ കഥ തുടങ്ങുന്നു

Posted By:
Subscribe to Filmibeat Malayalam
Prithviraj
റാഫി മെക്കാര്‍ട്ടിന്മാരുടെ ശിഷ്യന്‍ ഫസല്‍ ഒരുക്കുന്ന മുംബൈ ദോസ്തിന്റെ ചിത്രീകരണം തുടങ്ങുന്നു. യാത്രയുടെ പശ്ചാത്തലത്തില്‍ ഒരു പ്രണയകഥ പറയുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് റാഫി മെക്കാര്‍ട്ടിന്‍മാര്‍ തന്നെയാണ്.

രണ്ട് ക്രിസ്ത്യന്‍ കുടുംബങ്ങളുടെ കഥപറയുന്ന ചിത്രത്തില്‍ പൃഥ്വിരാജും ജയസൂര്യയുമാണ് നായകന്മാര്‍. ബോളിവുഡ് താരം മിഥി ശര്‍മയും അനന്യയും നായികമാരായെത്തുന്ന ചിത്രത്തില്‍ ശരത് കുമാറും ലാലു അലക്‌സും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്

ചൈനാ ടൗണിനും മുമ്പെ റാഫി മെക്കാര്‍ട്ടിന്‍മാരുടെ മനസ്സിലുണ്ടായിരുന്ന ചിത്രമായിരുന്നു മുംബൈ ദോസ്ത്. എന്നാല്‍ പലവിധ കാരണങ്ങളാല്‍ സിനിമയുടെ ജോലികള്‍ വൈകുകയായിരുന്നു. ആക്ഷന് പ്രാധാന്യമുള്ള കോമഡിച്ചിത്രത്തിന്റെ ഷൂട്ടിങ് കേരളത്തിലും തമിഴ്‌നാട്ടിലും മുംബൈയിലുമായി നടത്താനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.

ശരത്ചന്ദ്രവര്‍മയുടെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം പകരുന്നത്. മെയ് മാസത്തില്‍ ഷൂട്ടിങ് ആരംഭിയ്ക്കുന്ന ചിത്രം ഓണച്ചിത്രമായി തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Debutant director Fazal T, who has worked as an associate for Shafi and Rafi-Mecartin, is all set to begin his directorial venture, Mumbai Dosth.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam