»   » അവാര്‍ഡ്: രഞ്ജിത്തിന് മറുപടിയുമായി ആന്‍ഡ്രൂസ്

അവാര്‍ഡ്: രഞ്ജിത്തിന് മറുപടിയുമായി ആന്‍ഡ്രൂസ്

Posted By: Staff
Subscribe to Filmibeat Malayalam
Paa
ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെ സംവിധായകന്മാരായ രഞ്ജിത്തും റോഷന്‍ ആന്‍ഡ്രൂസും കൊമ്പുകോര്‍ക്കുന്നു. പാ എന്ന ചിത്രത്തിലെ അഭിനയത്തിന് ബച്ചന് മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചതാണ് തര്‍ക്കവിഷയം.

ബച്ചന് അവാര്‍ഡ് ന്ല്‍കിയത് ശരിയായില്ലെന്നും പായിലെ അദ്ദേഹത്തിന്റെ അഭിനയംമേക്കപ്പ് മാന്റെ മികവാണ് കാണിയ്ക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞതിനെ എതിര്‍ത്തുകൊണ്ടാണ് റോഷന്‍ രംഗത്തെത്തിയിരിക്കുന്നത്. പായില്‍ ബച്ചന്റേത് മികച്ച പ്രകടനമായിരുന്നു.

ദേശീയ അവാര്‍ഡ് ജൂറിയുടെ തീരുമാനമാണിത് നമ്മള്‍ അത് അംഗീകരിച്ചേ മതിയാകൂ. അവാര്‍ഡ് പ്രഖ്യാപനത്തിന് ശേഷം നമ്മള്‍ എല്ലാ തവണയും വിവാദങ്ങള്‍ ഉണ്ടാക്കാറുണ്ട്. ഇതേ കേരളത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല. സ്വയം പ്രകാശിപ്പിക്കുന്നതിലാണ് കലാകാരന്മാര്‍ ശ്രദ്ധവയ്‌ക്കേണ്ടത്- റോഷന്‍ പറഞ്ഞു.

'പായില്‍ല്‍ അമിതാഭ് ബച്ചന്റെ കണ്ണുകള്‍ പ്രേക്ഷകനോട് സംസാരിക്കുന്നില്ല. ഒരു ലാറ്റക്‌സ് പായ്ക്ക് മുഖത്ത് ഒട്ടിച്ചുവച്ച് അഭിനയിച്ചിരിക്കുകയാണ് ബച്ചന്‍' എന്നാണ് രഞ്ജിത് പറഞ്ഞത്.

എന്നാല്‍ മേക് അപ്പിന്റെ പിന്തുണ മുമ്പും നടന്‍മാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഓരോ കഥാപാത്രത്തിനും അനുയോജ്യമായ മേക്കപ്പാണ് നടന്‍മാര്‍ ധരിക്കുന്നതെന്നും പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ് ഈ വാദത്തെ ഖണ്ഡിക്കുന്നു.

ഉദാഹരണമായി ഇന്ത്യന്‍ എന്ന ചിത്രത്തില്‍ കമല്‍ഹാസന്‍ ഉപയോഗിച്ച മേക്കപ്പാണ് അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യന്‍ എന്ന ചിത്രത്തില്‍ കമലഹാസനും ഇതുപോലെ മേക്കപ്പ് അണിഞ്ഞിരുന്നു. ആ ചിത്രത്തിലെ അഭിനയത്തിന് കമലിന് ദേശീയ അവാര്‍ഡ് കിട്ടി. അന്ന് ആരും ഇങ്ങനെ ഒരു വിമര്‍ശനം ഉന്നയിച്ചുകണ്ടില്ല- റോഷന്‍ ചൂണ്ടിക്കാട്ടി.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam