»   » നയന്‍സ്‌ ഹോട്ടല്‍ ബിസിനസിലേയ്‌ക്ക്‌

നയന്‍സ്‌ ഹോട്ടല്‍ ബിസിനസിലേയ്‌ക്ക്‌

Subscribe to Filmibeat Malayalam
Nayantara
ഇപ്പോഴത്തെ ഈ സൗന്ദര്യവും ജനപ്രീതിയുമൊന്നും ഏറെക്കാലം നിലനില്‍ക്കുകയില്ലെന്ന്‌ തിരിച്ചറിഞ്ഞതുകൊണ്ടാണോ എന്തോ നയന്‍താരയും ഭാവി സുരക്ഷിതമാക്കാനായി സിനിമയില്‍ നിന്നും മാറി മറ്റുകാര്യങ്ങളിലും വ്യാപൃതയാകുന്നു.

ഇക്കാര്യത്തില്‍ നയന്‍സ്‌ ലാലിന്റെ വഴിയേയാണ്‌ നടക്കാനൊരുങ്ങുന്നത്‌. ഭക്ഷണപ്രിയനായ ലാല്‍ ഹോട്ടല്‍, കറിപ്പൊടി ബിസിനസുകള്‍ ചെയ്‌തതുപോലെ നയന്‍സും നോട്ടമിടുന്നത്‌ ഹോട്ടല്‍ ബിസിനസിലാണ്‌.

ഒരു റസ്‌റ്റോറന്റ്‌ തുടങ്ങാനായി ചെന്നൈയില്‍ നല്ല ഒരു സ്ഥലം കിട്ടാന്‍ വേണ്ടി നയന്‍സ്‌ ശ്രമങ്ങല്‍ തുടങ്ങിക്കഴിഞ്ഞു. ഒരു ഓപ്പണ്‍-ഇന്റര്‍കണ്ടീഷന്‍ റസ്റ്റോറന്റ്‌ നിര്‍മ്മിക്കാനുള്ള കരാറില്‍ നയന്‍താര ഒപ്പിട്ടുകഴിഞ്ഞുവെന്നും ചില റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഈ ബിസിനസില്‍ ഒരു പങ്കാളിയുംകൂടിയുണ്ടെന്നാണ്‌ അറിവ്‌. ഇതാരാണെന്നകാര്യം വ്യക്തമല്ല. റസ്റ്റോറന്റ്‌ മാനേജ്‌മെന്റും സാമ്പത്തിക കാര്യങ്ങളുമെല്ലാം നയന്‍സിന്റെ ഒരു ബന്ധുവാണ്‌ കൈകാര്യം ചെയ്യുന്നതെന്നും സൂചനയുണ്ട്‌.

എന്തായാലും നയന്‍താരയുടെ റസ്‌റ്റോറന്റ്‌ ബിസിനസിന്‌ നല്ല സ്വീകരണംതന്നെയായിരിക്കും കിട്ടുകയെന്നാണ്‌ കേട്ടവരെല്ലാം പറയുന്നത്‌.

കാരണം തമിഴ്‌നാട്ടില്‍ നയന്‍സിന്‌ അത്രയ്‌ക്ക്‌ ആരാധകരുണ്ടല്ലോ. എന്തായാലും ഹോട്ടലില്‍ കിട്ടുന്ന വിഭവങ്ങള്‍ നയന്‍സിനെപ്പോലെതന്നെ എരിയുന്നതും മധുരിക്കുന്നതുമായിരിക്കുമോ എന്നകാര്യം മാത്രമേ ഇനി അറിയാനുള്ളു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam