»   » വീട്ടിലേക്കുള്ള വഴിയെടുക്കാന്‍ ആളില്ല

വീട്ടിലേക്കുള്ള വഴിയെടുക്കാന്‍ ആളില്ല

Posted By:
Subscribe to Filmibeat Malayalam
Veetilekkulla Vazhi
പൃഥ്വിരാജിനെ നായകനാക്കി ഡോക്ടര്‍ ബിജു സംവിധാനം ചെയ്ത വീട്ടിലേക്കുള്ള വഴി വിതരണത്തിനെടുക്കാന്‍ ആളില്ലെന്ന് ചിത്രത്തിന്റെ നിര്‍മാതാവ്. തിരുവനന്തപുരത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ സിനിമ പ്രദര്‍ശിപ്പിയ്ക്കുന്നതിന് മുമ്പാണ് സിനിമയുടെ നിര്‍മാതാവായ ബിസി ജോഷി താന്‍ നേരിടുന്ന പ്രതിസന്ധി വെളിപ്പെടുത്തിയത്.

സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പല വിതരണക്കാരെയും സമീപിച്ചെങ്കിലും അവരാരും സിനിമ വിതരണത്തിനെടുക്കാന്‍ തയാറായില്ല. ഏതാനും മാസം മുമ്പ് റിലീസായ ശ്രീനിവാസന്‍ നായകനായ ആത്മകഥയുടെ നിര്‍മാതാവും ഇതേ പ്രതിസന്ധി നേരിട്ടിരുന്നുവെന്ന കാര്യവും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

നല്ല സിനിമകളെ പ്രോത്സാഹിപ്പിയ്ക്കുന്നതിനായി ചലച്ചിത്ര അക്കാദമി തന്നെ ഇത്തരം സിനിമകള്‍ വിതരണം ചെയ്യുന്നതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് ജോഷി ആവശ്യപ്പെട്ടു. നിര്‍മാതാവിന്റെ ആവശ്യങ്ങളെ കരഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

സാധാരണ സിനിമയുടെ ഷൂട്ടിങ് തീര്‍ന്നുകഴിഞ്ഞാല്‍ സംവിധായകനും നിര്‍മാതാവും തമ്മില്‍ നേര്‍ക്കുനേര്‍ നോക്കാറില്ല. എന്നാല്‍ ബിജുവുമായി ഇത്തരമൊരു പ്രശ്‌നമുണ്ടായില്ലെന്നും ബിസി ജോഷി പറഞ്ഞു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam