»   » ശിക്കാരിയില്‍ മമ്മൂട്ടിക്കൊപ്പം പൂനം ബജ്‍വ

ശിക്കാരിയില്‍ മമ്മൂട്ടിക്കൊപ്പം പൂനം ബജ്‍വ

Posted By:
Subscribe to Filmibeat Malayalam
Poonam Bajwa
കന്നഡയിലും മലയാളത്തിലും മമ്മൂട്ടിയെ നായകനാക്കി ഒരേ സമയം നിര്‍മിയ്ക്കുന്ന ശിക്കാരിയില്‍ തെന്നിന്ത്യന്‍ ഗ്ലാമര്‍ താരം പൂനം ബജ് വ നായികയാവുന്നു.

ദേശീയ പുരസ്‌കാര ജേതാവായ അഭയ് സിംഹ സംവിധാനം ചെയ്യുന്ന ശിക്കാരിയില്‍ മമ്മൂട്ടി ഡബിള്‍ റോളിലാണ് പ്രത്യക്ഷപ്പെടുന്നത്. ഫാന്റസിയുടെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തില്‍ സ്വതന്ത്ര സമര സേനാനിയുടെയും സോഫ്റ്റ് വെയര്‍ എഞ്ചിനീയറുടെയും വേഷത്തിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

തമിഴിലും തെലുങ്കിലും ഏറെ തിരക്കുള്ള താരമായ പൂനത്തിന്റെ ഏറ്റവും പുതിയ ചിത്രം ദ്രോഹിയാണ്. കര്‍ണാടകയിലെ തീര്‍ത്ഥഹള്ളിയില്‍ ആരംഭിക്കുന്ന ശിക്കാരിയുടെ രണ്ടാമത്തെ ഷെഡ്യൂളില്‍ പൂനം ജോയിന്‍ ചെയ്യും. ശിക്കാരിയുടെ മലയാളം പതിപ്പില്‍ ഇന്നസെന്റും ജഗതിയും പ്രധാന വേഷങ്ങള്‍ അവതരിപ്പിയ്ക്കുന്നുണ്ട്.

നേരത്തെ ശിക്കാരിയിലെ നായികാ വേഷം അവതരിപ്പിയ്ക്കാന്‍ കൊങ്കണ സെന്‍ സമ്മതം മൂളിയിരുന്നു. എന്നാല്‍ ട ചിത്രീകരണം അനിശ്ചിതമായി നീണ്ടതോടെ അവര്‍ പിന്‍മാറുകയായിരുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam