»   » റംലത്ത് ഭാര്യയല്ലെന്ന് പ്രഭുദേവ

റംലത്ത് ഭാര്യയല്ലെന്ന് പ്രഭുദേവ

Posted By:
Subscribe to Filmibeat Malayalam
Prabhu Deva And Nayantara
നവംബര്‍ 23ന് കോടതിയില്‍ ഹാജരാവണമെന്ന നോട്ടീസ് ലഭിച്ചതിന് പിന്നാലെ നടന്‍ പ്രഭുദേവ പുതിയ വാദവുമായി രംഗത്ത്. തനിയ്ക്കും കാമുകി നയന്‍സിനുമെതിരെ പരാതി നല്‍കിയ റംലത്ത് ഭാര്യയല്ലെന്ന വാദമാണ് പ്രഭു ഇപ്പോള്‍ ഉന്നയിച്ചിരിയ്ക്കുന്നത്.

റംലത്തും താനുമായുള്ള വിവാഹം നിയമപരമായിരുന്നില്ലെന്നും ഇത് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നുമുള്ള പ്രഭുവിന്റെ വാദം ദമ്പതികളുടെ പരിചയക്കാരെയും ബന്ധുക്കളെയും ഞെട്ടിച്ചിട്ടുണ്ട്.

റംലത്തിന്റെ പരാതിയെ നേരിടാന്‍ പ്രഭുദേവ പ്രഗല്ഭരായ അഭിഭാഷകരുടെ സഹായം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിവാഹ നിയമപരമല്ലെങ്കില്‍ പ്രഭുവിനും നയന്‍സിനുമെതിരെ പരാതി നല്‍കാനുള്ള അര്‍ഹത റംലത്തിനുണ്ടാവില്ല. ഈയൊരു വാദത്തിലൂന്നിയായിരിക്കും പ്രഭുദേവയുടെ അഭിഭാഷകര്‍ കോടതിയില്‍ റംലത്തിന്റെ ആരോപണങ്ങളെ നേരിടുകയെന്നാണ് കരുതപ്പെടുന്നത്.

അതേ സമയം പ്രഭുവിന്റെ പുതിയ വാദം തെറ്റെന്ന് തെളിയ്ക്കാനുള്ള ശ്രമത്തിലാണ് റംലത്ത്. ഇതിന് വേണ്ട രേഖകള്‍ ഇവര്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ റേഷന്‍ കാര്‍ഡ് പോലുള്ള രേഖകള്‍ക്ക് പുറമെ കുട്ടികളുടെ ജനന സര്‍ട്ടിഫിക്കറ്റില്‍ പ്രഭു പിതാവാണെന്ന കാര്യം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും റംലത്ത് വിശദീകരിയ്ക്കുന്നു. എന്നാല്‍ വിവാഹം നിയമപരമല്ലാത്ത സാഹചര്യത്തില്‍ കോടതി ഇതൊക്കെ തെളിവായി സ്വീകരിയ്ക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam