»   » റസൂല്‍ പൂക്കുട്ടി വെള്ളിത്തിരയില്‍

റസൂല്‍ പൂക്കുട്ടി വെള്ളിത്തിരയില്‍

Posted By:
Subscribe to Filmibeat Malayalam
Rasool Pookutty
മലയാളത്തിന്റെ ശബ്ദമാന്ത്രികനും ഓസ്‌കാര്‍ ജേതാവുമായ റസൂല്‍ പൂക്കുട്ടി ക്യാമറയ്ക്ക് മുന്നിലേക്ക്.

സഹപാഠിയും സുഹൃത്തുമായ ജയചന്ദ്രന്‍ അയിലറ സംവിധാനം ചെയ്യുന്ന 'സ്‌നേഹം+ഇഷ്ടം=അമ്മ' എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലാണ് റസൂല്‍ പ്രത്യക്ഷപ്പെടുന്നത്. സംവിധായകനാവാന്‍ ആഗ്രഹമുണ്ടെന്ന് റസൂല്‍ നേരത്തെ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. അത് യാഥാര്‍ഥ്യമാകുന്നതിന് മുമ്പെയാണ് ഓസ്‌കാര്‍ ജേതാവ് ക്യാമറയ്ക്ക് മുന്നിലെത്തുന്നത്.

ഭരത് ക്രിയേഷന്റെ ബാനറില്‍ സാമുവലാണ് ചിത്രം നിര്‍മിക്കുന്നത്. ഷെറിന്‍ എന്ന പുതുമുഖം നായകനാവുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഹാജ മൊയ്തുവാണ്. പത്മകുമാര്‍ തിരുവനന്തപുരത്തിന്റേതാണ് കഥ. ചിത്രത്തിന്റെ പൂജ ഏപ്രില്‍ 14നും ചിത്രീകരണം ഏപ്രില്‍ 24നും ആരംഭിയ്ക്കും.

English summary
Oscar winning sound director Rasoo Pookutty is making his debut on screen in the forthcoming film Sneham+Ishtam=Amma
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam