»   » അഭിനയത്തില്‍ നിന്നും വിരമിക്കില്ലെന്ന് മമ്മൂട്ടി

അഭിനയത്തില്‍ നിന്നും വിരമിക്കില്ലെന്ന് മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അരങ്ങേറ്റം കുറിച്ചിട്ടും മോളിവുഡിന്റെ സൂപ്പര്‍താരമായി തുടരുകയാണ് മമ്മൂട്ടി. കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലധികമായി സിനിമയില്‍ തുടരുന്ന മമ്മൂട്ടിയ്ക്കിനി വെട്ടിപിടിയ്ക്കാന്‍ ഇനി അധികമൊന്നുമില്ല.

ഒരു സാധാരണക്കാരന്‍ ആഗ്രഹിയ്ക്കുന്നതെല്ലാം കാല്‍ക്കീഴിലാക്കിയ നടന്‍ ഇനിയെപ്പോഴെങ്കിലും സിനിമയില്‍ നിന്ന് വിരമിയ്ക്കുമോ? ഇതറിയാന്‍ അദ്ദേഹത്തിന്റ ആരാധകര്‍ക്കും പ്രേക്ഷകര്‍ക്കും ഒരുപോലെ ആഗ്രഹമുണ്ടാവും. എന്നാല്‍ അങ്ങനെയൊന്ന് സംഭവിയ്ക്കില്ലെന്ന് തന്നെയാണ് സൂപ്പര്‍താരം വ്യക്തമാക്കുന്നത്.

വെള്ളിത്തിരയില്‍ നിന്നും വിരമിയ്ക്കുകയെന്നൊരു സങ്കല്‍പ്പമേയില്ല. അഭിനയത്തിന് ഒരു പ്രത്യേക പ്രായപരിധി നിശ്ചയിക്കാന്‍ സാധിയ്ക്കില്ല. ഒരു പ്രമുഖ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടി വ്യക്തമാക്കി. ഒരു നടന്‍ തന്റെ കരിയറില്‍ വളരുന്നത് വ്യത്യസ്തമായ വേഷങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളാണ് നടന്റെ അഭിനയജീവിതത്തിന് കരുത്തേകുന്നത്. മലയാള സിനിമ അന്താരാഷ്ട്ര വിപണിയിലെത്തുന്ന കാലം അതിവിദൂരമല്ലെന്നും താരം വിശ്വസിയ്ക്കുന്നു.

പുതിയ ചിത്രമായ കോബ തിയറ്ററുകളിലെത്തിയതിന് പിന്നാലെയാണ് ഒരു റിട്ടയര്‍മെന്റിന് ഒരുക്കമല്ലെന്ന് മമ്മൂട്ടി വ്യക്തമാക്കിയിരിക്കുന്നത്. വിജയവും പരാജയവും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്ന് കരുതുന്നവനാണ് ഈ നടന്‍. തിരിച്ചടികള്‍ പലതവണ നേരിട്ടിട്ടും അതൊന്നും കാര്യമാക്കാതെ മുന്നോട്ടുപോകാന്‍ മമ്മൂട്ടിയെ സഹായിക്കുന്നതും ഈ തിരിച്ചറിവ് തന്നെ.

English summary
Megastar Mammootty has affirmed that showbiz is one industry where there is no retirement,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam