»   » റോബിന്‍ഹുഡ്‌ റംസാന്‌ ശേഷം

റോബിന്‍ഹുഡ്‌ റംസാന്‌ ശേഷം

Posted By:
Subscribe to Filmibeat Malayalam
Robbinhood
പഴശ്ശിരാജയ്‌ക്കും എയ്‌ഞ്ചല്‍ ജോണിനും പിന്നാലെ പൃഥ്വിരാജ്‌-നരേന്‍-ജയസൂര്യ ടീം ഒന്നിയ്‌ക്കുന്ന റോബിന്‍ഹുഡിന്റെ റിലീസും മാറ്റിവെച്ചു. റംസാന്‍ ചിത്രമായി സെപ്‌റ്റംബര്‍ 20ന്‌ തിയറ്ററുകളിലെത്തേണ്ടിയിരുന്ന ചിത്രം ഈ മാസം തന്നെ 25ന്‌ റിലീസ്‌ ചെയ്യാനാണ്‌ തീരുമാനിച്ചിരിയ്‌ക്കുന്നത്‌.

ബാങ്ക്‌ കവര്‍ച്ച പശ്ചാത്തലമാക്കി ജോഷി ഒരുക്കുന്ന സന്പൂര്‍ണ ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ റോബിന്‍ഹുഡിന്റെ ഡബ്ബിങ്‌ ജോലികള്‍ പൂര്‍ത്തിയാകാഞ്ഞതാണ് റിലീസ്‌ വൈകിപ്പിച്ചതെന്നറിയുന്നു. വമ്പന്‍ പ്രതീക്ഷയുണര്‍ത്തിയ റോബിന്‍ഹുഡിന്റെ റിലീസ്‌ മാറ്റിയത്‌ തിയറ്ററുടമകളെ നിരാശരാക്കിയിട്ടുണ്ട്‌.

ഇതോടെ റംസാനോടനുബന്ധിച്ച്‌ മമ്മൂട്ടി നായകനായ ലൗഡ്‌ സ്‌പീക്കറും കമല്‍-ലാല്‍ ടീമിന്റെ ഉന്നൈപ്പോല്‍ ഒരുവനും മാത്രമേ തിയറ്ററുകളിലുണ്ടാവൂ.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam