»   » കായികാധ്യപികയായി സംവൃത

കായികാധ്യപികയായി സംവൃത

Posted By:
Subscribe to Filmibeat Malayalam
Samvritha
സംവൃതയെപ്പോലൊരു സുന്ദരിക്കുട്ടിക്ക് പറ്റിയതാണോ ഓട്ടവും ചാട്ടവുമൊക്കെ? അല്ലായെന്നാണ് കരുതുന്നതെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സ്‌കൂളിലെ കായികാധ്യപികയുടെ റോളില്‍ കളിക്കളവും തനിയ്ക്ക് വഴങ്ങുമെന്ന് തെളിയിക്കാനുള്ള ഒരുക്കത്തിലാണ് താരം.

കഥ പറയുമ്പോള്‍ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം മോഹനന്‍ സംവിധാനം ച്യെയുന്ന മാണിക്യക്കല്ലിലാണ് സംവൃത കായികാധ്യപികയുടെ വേഷമണിയുന്നത്. പൃഥ്വിയാണ് ചിത്രത്തിലെ നായകന്‍. ഗുരുശിഷ്യ ബ്‌നധത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പൃഥ്വി ഒരു അധ്യാപകന്റെ വേഷമാണ് അവതരിപ്പിയ്ക്കുന്നത്.

മുകേഷ്, ജഗതി, ഇന്നസെന്റ്, സലീം കുമാര്‍, ജഗദീഷ്, കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പി സുകുമാര്‍ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തില്‍ എം ജയചന്ദ്രനാണ് സംഗീതമൊരുക്കുന്നത്. ഗൗരി മീനാക്ഷി ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് ലാലാണ് മാണിക്യക്കല്ല് നിര്‍മ്മിയ്ക്കുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam