»   » സേതുരാമയ്യരെ മമ്മൂട്ടി കണ്ടെത്തിയത്‌ രാജുവില്‍ നിന്ന്‌

സേതുരാമയ്യരെ മമ്മൂട്ടി കണ്ടെത്തിയത്‌ രാജുവില്‍ നിന്ന്‌

Posted By:
Subscribe to Filmibeat Malayalam
Mammootty
മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കുറ്റാന്വേഷണ ചിത്രങ്ങളായ സിബിഐ സിനിമകളിലെ സേതുരാമയ്യര്‍ക്ക്‌ പ്രചോദനമായത്‌ രാധാവിനോദ്‌ രാജു. കൈകള്‍ പിന്നില്‍ക്കെട്ടി സൗമ്യമായ മുഖഭാവങ്ങളോടെ ആരെയും അഭിമുഖീകരിയ്‌ക്കുന്ന സേതുരാമയ്യരെ മമ്മൂട്ടി കണ്ടെത്തിയത്‌ ദേശീയ അന്വേഷണ ഏജന്‍സി തലവനായി നിയമിതനായ രാധാവിനോദ്‌ രാജുവില്‍ നിന്നാണ്‌.

മഹാരാജാസ്‌ കോളെജില്‍ മമ്മൂട്ടിയുടെ സീനിയര്‍ വിദ്യാര്‍ത്ഥിയായിരുന്ന രാധാ വിനോദ്‌. സിബിഐ പരമ്പരയിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പിന്റെ തിരക്കഥാ ജോലികള്‍ നടക്കുന്ന കാലത്ത്‌ മമ്മൂട്ടി തന്നെയാണ്‌ രാജുവിനെ തനിയ്‌ക്ക്‌ പരിചയപ്പെടുത്തിയതെന്ന്‌ തിരക്കഥാകൃത്ത്‌ എസ്‌എന്‍ സ്വാമി ഓര്‍മ്മിക്കുന്നു. അക്കാലത്ത്‌ രാജു സിബിഐയില്‍ എസ്‌പിയായിരുന്നു.

മലയാളത്തില്‍ ആദ്യമായി അവതരിപ്പിയ്‌ക്കപ്പെടുന്ന സിബിഐ സിനിമയ്‌ക്ക്‌ വേണ്ട മാനറിസങ്ങള്‍ തിരക്കിലായിരുന്നു അന്ന്‌ സിനിമയുടെ അണിയറക്കാര്‍. ഒരു മുസ്ലീം കഥാപാത്രത്തെയായിരുന്നു എസ്‌എന്‍ സ്വാമി സേതുരാമയ്യര്‍ക്ക്‌ പകരം നിശ്ചയിച്ചിരുന്നത്‌.

എന്നാല്‍ പിന്നീട്‌ മമ്മൂട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണ്‌ 'സേതുരാമന്‍' എന്ന അയ്യര്‍ കഥാപാത്രം രംഗത്തെത്തുന്നത്‌. സേതുരാമയ്യരുടെ മാനറിസങ്ങള്‍ ആവിഷ്‌ക്കരിച്ചതും മമ്മൂട്ടി തന്നെയായിരുന്നുവെന്ന് എസ്എന്‍ സ്വാമി പല അഭിമുഖങ്ങളിലും മുന്പ് വെളിപ്പെടുത്തിയിട്ടുണ്ട്. മോളിവുഡില്‍ ചരിത്രമായി മാറിയ സേതുരാമയ്യരെ വാര്‍ത്തെടുക്കാന്‍ മമ്മൂട്ടിയെ സഹായിച്ചത്‌ ഈ പഴയ കോളെജ്‌ സീനിയറായിരിക്കുമെന്ന്‌ എസ്‌എന്‍ സ്വാമി പറയുന്നു.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam