ഷാജി എന്‍ കരുണും മോഹനും ചാനലില്‍ ഏറ്റുമുട്ടി

ഒരു ടിവി ചാനലിലാണ് ഇരുവരും ഏറ്റുമുട്ടിയത്. ഒരു കാലത്തു ചലച്ചിത്ര വികസന കോര്‍പറേഷനില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ച ഇരുവരും തമ്മിലുള്ള ഒളിപ്പോരു കുറേനാളായി നടക്കുകയായിരുന്നെങ്കിലും ദേശീയ അവാര്‍ഡ് പ്രഖ്യാപനത്തോടെ ഇത് പുറത്തുവന്നു.
സംസ്ഥാനത്തു തന്റെ ചിത്രമായ കുട്ടിസ്രാങ്കിനെ തഴഞ്ഞെന്നും ആ നിലയ്ക്കു ദേശീയതലത്തില്‍ ലഭിച്ച അംഗീകാരം വലിയ സന്തോഷം നല്‍കുന്നുവെന്നും ഷാജി പറഞ്ഞു.
എന്നാല്‍, റിലയന്‍സ് നിര്‍മിച്ച ചിത്രത്തെ (കുട്ടിസ്രാങ്ക്) ഉയര്‍ത്തിക്കൊണ്ടുവരാനും വിജയിപ്പിക്കാനുമൊക്കെ അവര്‍ക്കു കഴിയുമെന്നായിരുന്നു കെ.ആര്‍. മോഹനന്റെ പ്രതികരണം.
മോഹനന്റെ വാക്കുകള്‍ ഷാജിയെ കൂടുതല്‍ പ്രകോപിപ്പിച്ചു.അവാര്‍ഡ് സംഘടിപ്പിച്ചതാണെന്ന ധ്വനിയിലാണു മോഹനന്‍ സംസാരിച്ചതെന്നു ഷാജി ആരോപിച്ചു. പക്ഷേ, മോഹനന്‍ തന്റെ നിലപാടില്‍ ഉറച്ചുനിന്നു.
More from Filmibeat
കുട്ടിസ്രാങ്ക് ദേശീയ ചലച്ചിത്ര അവാര്‍ഡ് ഷാജി എന്‍ കരുണ്‍ kutty srank national film award shaji n karun


Click it and Unblock the Notifications











