»   »  തമന്നയ്ക്ക് പിഴച്ചു; പിഴയൊടുക്കി തലയൂരി

തമന്നയ്ക്ക് പിഴച്ചു; പിഴയൊടുക്കി തലയൂരി

Posted By:
Subscribe to Filmibeat Malayalam
Tamanna Bhatia
നടിയാണെന്ന് വെച്ച് എന്ത് തോന്ന്യാസവും ചെയ്യാമോ? തെന്നിന്ത്യന്‍ ഗ്ലാമര്‍താരം തമന്നയോട് തിരുപ്പതി ഭക്തരാണ് ഇങ്ങനെ ചോദിയ്ക്കുന്നത്.

സിനിമാസ്‌റ്റൈലില്‍ ജീന്‍സും ടീഷര്‍ട്ടമണിഞ്ഞ് തമന്ന ക്ഷേത്രത്തില്‍ കയറിയതാണ് ഭക്തരെ രോഷം കൊള്ളിച്ചത്. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ രാം ചരണ്‍ തേജയ്‌ക്കൊപ്പമായിരുന്നു തമന്ന തിരുപ്പതിയിലെത്തിയത്.

ടൈം ഇല്ലാത്തതിനാല്‍ സാരിയുടുക്കാനൊന്നും മെനക്കെടാതെ നടി അടിപൊളി വേഷത്തില്‍ തന്നെ ക്ഷേത്രത്തില്‍ കയറി. ഇത് കണ്ട ഭക്തരാണ് നടിയ്‌ക്കെതിരെ തിരിഞ്ഞത്.

എന്തായാലും സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി തമന്ന തന്നെ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്. ക്ഷേത്രാചാരങ്ങള്‍ തെറ്റിയ്ക്കാനോ ആരെയെങ്കിലും അപമാനിയ്ക്കാനോ അല്ല ജീന്‍സും ടീഷര്‍ട്ടുമണിഞ്ഞ് അമ്പലത്തില്‍ കയറിയതെന്ന് അവര്‍ പറയുന്നു.

ധൃതിയില്‍ കയറിപ്പോയപ്പോള്‍ പറ്റിയ അബദ്ധമാണത്. ക്ഷേത്രത്തില്‍ പോകമ്പോള്‍ സര്‍വാര്‍ കമ്മീസോ സാരിയോ ധരിയ്ക്കാറാണ് പതിവെന്നും നടി പറയുന്നു. ക്ഷേതനിയമങ്ങള്‍ തെറ്റിച്ചതിന് തന്റെ പക്കല്‍ നിന്ന് പിഴ ഈടാക്കിയിരുന്നുവെന്ന കാര്യവും തമന്ന വെളിപ്പെടുത്തിയിട്ടുണ്ട്.

English summary
Tamanna Bhatia's dress code during her recent visit to the Tirumala Lord Venkateshwara temple has raised many eyebrows. The actress was spotted at the famous hill shrine with denims, irked the devotees, who saw her in a glamour outfit

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X