»   » നായിക ഇല്ലാത്ത ചിത്രത്തില്‍ തിലകന്‍ നായകന്‍

നായിക ഇല്ലാത്ത ചിത്രത്തില്‍ തിലകന്‍ നായകന്‍

Posted By:
Subscribe to Filmibeat Malayalam
Thilakan
വിലക്കുകളും ബഹിഷ്‌ക്കരണങ്ങളും ഭേദിച്ച് തിലകന്‍ വീണ്ടും നായകനാവുന്നു. എസ്ആര്‍ രവീന്ദ്രന്‍ അച്ഛന്‍ എന്ന നാടകത്തെ ആസ്പദമാക്കി സംവിധായകന്‍ അലി അക്ബര്‍ ഒരുക്കുന്ന ചിത്രത്തിലാണ് തിലകന്‍ നായകനാവുന്നത്.

നാടകനടന്‍ ശശികുമാര്‍ എരഞ്ഞിരക്കില്‍ പ്രധാനപ്പെട്ട വേഷത്തിലെത്തുന്ന ചിത്രത്തിലെ മറ്റു നടന്‍മാരും നാടകവേദിയില്‍ നിന്നുള്ളവരാണ്. സ്ത്രീ കഥാപാത്രങ്ങള്‍ ഇല്ലാത്ത സിനിമ ഒരു എണ്‍പത്തിയഞ്ചുകാരന്റെ ഏകാന്ത ജീവിതത്തിലേക്കാണ് ക്യാമറ തിരിയ്ക്കുന്നത്.

എസ്ആര്‍ രവീന്ദ്രന്‍േറതാണ് തിരക്കഥ. ദരിദ്ര ഫിലിംസിന്റെ ബാനറില്‍ ലൂസിയമ്മ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്നത് സംവിധായകന്‍ അലി അക്ബര്‍ തന്നെയാണ്. അലീന അക്ബറാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.

താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താവുകയും സാങ്കേതിക വിദഗ്ധരുടെ നിസഹകരണം തുടരുകയും ചെയ്യുന്നതിനിടെയാണ് തിലകന്‍ വീണ്ടും വെള്ളിത്തിരയിലെ നായകനാവുന്നത്.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam