»   » സീനിയേഴ്‌സ് ഇഫക്ട്; 3 കിങ്‌സ് മാറ്റി

സീനിയേഴ്‌സ് ഇഫക്ട്; 3 കിങ്‌സ് മാറ്റി

Posted By:
Subscribe to Filmibeat Malayalam
Three Kings
വികെ പ്രകാശ് സംവിധാനം ചെയ്യുന്ന ത്രീ കിങ്‌സിന്റെ റിലീസ് ഡേറ്റിന് മാറ്റം. മെയ് 14ന് ചാര്‍ട്ട് ചെയ്ത ചിത്രം ഈ മാസവസാനത്തേക്കാണ് മാറ്റിയിരിക്കുന്നത്.

തകര്‍പ്പന്‍ ഓപ്പണിങ് ലഭിച്ച വൈശാഖിന്റെ സീനിയേഴ്‌സുമായുള്ള കൂട്ടിയിടി ഒഴിവാക്കാനാണ് ത്രീ കിങ്‌സിന്റെ റിലീസ് മാറ്റാന്‍ നിര്‍മാതാവ് ജീവന്‍ തീരുമാനിച്ചത്.

ജയറാം-ബിജു-മനോജ്-കുഞ്ചാക്കോ ടീം ഒന്നിയ്ക്കുന്ന സീനിയേഴ്‌സിന് തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചിരിയ്ക്കുന്നത്. ഏതാണ്ട് ഇതേ കോമ്പിനേഷനില്‍ എത്തുന്ന ത്രീ കിങ്‌സിന് ഇത് തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് റിലീസ് മാറ്റിയതെന്നാണ് സൂചനകള്‍. കോമഡി പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ത്രീ കിങ്‌സില്‍ കുഞ്ചാക്കോ-ജയസൂര്യ-ഇന്ദ്രജിത്ത് ടീമാണ് നായകന്‍മാരായെത്തുന്നത്.

English summary
Kunchacko Boban-Indrajith-Jayasurya comedy movie Three Kings elease has been tentatively shifted to May 27

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam