»   »  മണിച്ചിത്രത്താഴ്‌ കന്നഡയില്‍ തുടരുന്നു

മണിച്ചിത്രത്താഴ്‌ കന്നഡയില്‍ തുടരുന്നു

Subscribe to Filmibeat Malayalam
apathmitra
ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായ മണിചിത്രത്താഴിന്റെ കഥ തുടരുന്നു. എന്നാല്‍ കഥ തുടരുന്നത്‌ കന്നഡയിലാണെന്നൊരു വ്യത്യാസമുണ്ട്‌.

മധുമുട്ടം എഴുതി ഫാസില്‍ സംവിധാനം ചെയ്‌ത മണിചിത്രത്താഴ്‌ വമ്പന്‍ വിജയം നേടിയതിനെ തുടര്‍ന്ന്‌‌ ചിത്രം ഹിന്ദിയിലേക്കും കന്നഡയിലേക്കും തമിഴിലുമൊക്കെ റീമേയ്‌ക്ക്‌ ചെയ്യപ്പെട്ടിരുന്നു.

'ഹിന്ദിയില്‍ ഭൂല്‍ ഭുലയ്യ, കന്നഡയില്‍ ആപ്‌തമിത്ര, തമിഴില്‍ ചന്ദ്രമുഖി' എന്നീ പേരുകളില്‍ പുറത്തിറങ്ങിയ മണിച്ചിത്രത്താഴുകള്‍ ആദ്യ ചിത്രത്തിന്റെ വിജയത്തെ കടത്തിവെട്ടുന്ന പ്രകടനമായിരുന്നു കാഴ്‌ചവച്ചത്‌.

കന്നഡയില്‍ വിഷ്‌ണുവര്‍ദ്ധനും അന്തരിച്ച നടി സൗന്ദര്യയും തകര്‍ത്തഭിനയിച്ച അപ്‌തമിത്ര ഒരുക്കിയ വാസു തന്നെയാണ്‌ പുതിയ ചിത്രവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്‌. ചിത്രത്തിന്റെ തിരക്കഥാ ജോലികള്‍ പൂര്‍ത്തിയായെന്നും ഉടന്‍ തന്നെ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുമെന്നും വാസു പറയുന്നു.

കന്നഡ സിനിമയിലെ വന്‍ ഹിറ്റുകളിലൊന്നായ ആപ്‌തമിത്ര ചെറിയ മാറ്റങ്ങള്‍ വരുത്തി തമിഴില്‍ ചന്ദ്രമുഖിയാക്കി മാറ്റിയപ്പോഴും വന്‍വിജയമായി മാറിയിരുന്നു. ബാബയുടെ പരാജയത്തില്‍ തകര്‍ന്നു പോയ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത്‌ ചന്ദ്രമുഖിയിലുടെ വന്‍തിരിച്ചുവരാവാണ്‌ നടത്തിയത്‌. തമിഴ്‌നാട്ടില്‍ 870 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ച ചന്ദ്രമുഖി കോളിവുഡില്‍ ഏറ്റവും ലാഭം നേടിയ ചിത്രങ്ങളിലൊന്നായി മാറി.

ഫെബ്രുവരിയില്‍ ആപ്‌തമിത്രയുടെ ഷൂട്ടിംഗ്‌ ആരംഭിയ്‌ക്കുമെന്നാണ്‌ വാസു അറിയിച്ചിരിക്കുന്നത്‌. എന്നാല്‍ തമിഴില്‍ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗം ഇറക്കുന്ന കാര്യത്തില്‍ തീരുമാനമൊന്നുമായിട്ടില്ലെന്നും വാസു പറയുന്നു.

Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam