»   » വീരപുത്രനെതിരേ ഹമീദ് ചേന്ദമംഗലൂര്‍

വീരപുത്രനെതിരേ ഹമീദ് ചേന്ദമംഗലൂര്‍

Posted By:
Subscribe to Filmibeat Malayalam
Hameed
കോഴിക്കോട്: പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രനില്‍ ചരിത്രം വളച്ചൊടിക്കുന്നുവെന്നാരോപിച്ച് അധ്യാപകനും എഴുത്തുകാരനുമായ ഹമീദ് ചേന്ദമംഗലൂര്‍ രംഗത്ത്. സാഹിബിന്റെ സ്വാഭാവികമായ മരണം സിനിമയില്‍ കൊലപാതകമാക്കുകയാണ് ചെയ്യുന്നത്. ഹൃദയസ്തംഭനം മൂലമാണ് അദ്ദേഹം മരിച്ചത്. തിയേറ്ററുകളില്‍ നിന്ന് ചിത്രം ഉടന്‍ പിന്‍വലിക്കണം-പ്രമുഖ ചാനലില്‍ നടന്ന സിനിമാ ചര്‍ച്ചയില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

ചേന്ദമംഗലൂരിലുള്ള എന്റെ തറവാട്ടില്‍ നിന്നാണ് സാഹിബ് അവസാനമായി ഭക്ഷണം കഴിച്ചത്. പൊറ്റശ്ശേരി അങ്ങാടിയിലെത്തിയപ്പോള്‍ കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. അന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോ എ നാരായണന്‍ നായര്‍ ഹൃദയസ്തംഭനമാണ് മരണകാരണമെന്ന് സാക്ഷ്യപ്പെടുത്തിയിരുന്നു. ഇപ്പോള്‍ കൊലപാതകമാണെന്ന് പറയുന്നത് എന്റെ തറവാടിനു മാനക്കേടാണ്-മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ചേന്ദമംഗലൂര്‍ വ്യക്തമാക്കി.

കെ എ കൊടുങ്ങല്ലൂര്‍, പി പി ഉമ്മര്‍കോയ, എസ് കെ പൊറ്റക്കാട്, എന്‍പി മുഹമ്മദ് എന്നിവര്‍ തയ്യാറാക്കിയ സാഹിബിന്റെ ജീവചരിത്രഗ്രന്ഥത്തിലും സ്വാഭാവിക മരണമാണെന്നാണ് എഴുതിയിരിക്കുന്നത്.

ചരിത്രപുരുഷന്മാരുടെ ജനനത്തെയും മരണത്തെയും കുറിച്ച് ഇത്തരത്തില്‍ വ്യാജനിര്‍മിതികള്‍ ഉണ്ടാക്കുന്നത് വരും തലമുറയെ തെറ്റിദ്ധരിപ്പിക്കും. സിനിമയ്‌ക്കെതിരേ നിയമനടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കും. എന്നാല്‍ ഇത് സംവിധായകന്റെ സ്വാതന്ത്ര്യം മാത്രമാണെന്നാണ് പിടി കുഞ്ഞുമുഹമ്മദിന്റെ നിലപാട്.

English summary
As per writer and teacher Hameed Chennamgangaloor, the new film of PT kunhumuhammad's 'Veeraputhran' is giving some false facts about the great mohammed Abdurahman Sahibs Life.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam