»   » ഹിറ്റുറപ്പിച്ച് മമ്മൂട്ടി ഷാഫി ചിത്രത്തിലേക്ക്

ഹിറ്റുറപ്പിച്ച് മമ്മൂട്ടി ഷാഫി ചിത്രത്തിലേക്ക്

Posted By:
Subscribe to Filmibeat Malayalam
Mammootty and Shafi
തുടര്‍ച്ചയായി മൂന്ന് പരാജയങ്ങള്‍, 2011ന്റെ ആദ്യപകുതി പിന്നിടുമ്പോള്‍ മമ്മൂട്ടിയുടെ ബാലന്‍സ് ഷീറ്റിലുള്ളത് നഷ്ടക്കണക്കുകള്‍ മാത്രം. ആഗസ്്റ്റ് 15, ഡബിള്‍സ്, ദ ട്രെയിന്‍ എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ് ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞത്. ഒരു സോളോ ഹിറ്റ് താരത്തിന് ഏറ്റവും അനിവാര്യമായ സമയം.

ഇത്തരം വീഴ്ചകള്‍ മമ്മൂട്ടിയുടെ കരിയറില്‍ ഇതിനുമുമ്പും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം ഫിനീക്‌സ് പക്ഷിയെ പോലെ വിജയങ്ങളിലേക്ക് പറന്നുയരുന്ന മമ്മൂട്ടിയെയും മലയാള സിനിമ ഒരുപാടു തവണ കണ്ടു.

അത്തരമൊരു തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് താരം. ഷാജി കൈലാസിന്റെ ദി കിങ് ആന്റ് കമ്മീഷണറിന് പിന്നാലെ ഷുവര്‍ഹിറ്റെന്ന് ഉറപ്പിയ്ക്കാവുന്ന ഒരു മമ്മൂട്ടി ചിത്രം കൂടി ആരംഭിയ്ക്കുകയാണ്. ഹിറ്റുകളുടെ രാജാവായ ഷാഫി സംവിധാനം ചെയ്യുന്ന വെനീസിലെ വ്യാപാരിയുടെ സെറ്റിലേക്കാണ് ഇനി മമ്മൂട്ടിയുടെ യാത്ര.

മേരിയ്ക്കുണ്ടൊരു കുഞ്ഞാട്, മേക്കപ്പ് മാന്‍ എന്നിങ്ങനെ തുടര്‍ച്ചയായി രണ്ട് ഹിറ്റുകളൊരുക്കി മോളിവുഡിലെ വിലപിടിപ്പുള്ള സംവിധായകനായി നില്‍ക്കുന്ന ഷാഫിയുടെ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ പത്തിനാണ് തുടങ്ങുന്നത്.

ചുരുങ്ങിയകാലം കൊണ്ട് മലയാളത്തില്‍ ശ്രദ്ധേയനായ ജെയിംസ് ആല്‍ബര്‍ട്ടാണ് വെനീസിലെ വ്യാപരിയുടെ ചിരിക്കഥ രചിയ്ക്കുന്നത്. കാവ്യ മാധവന്‍ നായികയാവുന്ന ചിത്രം ആലപ്പുഴക്കാരനായ ഒരു വ്യാപാരിയുടെ കഥയാണ് പറയുന്നത്. അഴകിയ രാവണനിലൂടെ പ്രേക്ഷകരുടെ ഓമനായി മാറിയ കാവ്യ ഇത് രണ്ടാംതവണയാണ് മമ്മൂട്ടിയുടെ നായികയാവുന്നത്. അഴകിയ രാവണന്റെ നിര്‍മാതാവായ മാധവന്‍ നായരാണ് മുരളി ഫിലിംസിന്റെ ബാനറില്‍ വെനീസിലെ വ്യാപാരിയും നിര്‍മ്മിയ്ക്കുന്നത്.

ആലപ്പുഴയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരിയ്ക്കുന്ന സിനിമ 50 ദിവസത്തെ ഒറ്റ ഷെഡ്യൂളിലായി പൂര്‍ത്തിയാവും. ഒക്ടോബര്‍ 28ന് ദീപാവലിയ്ക്കുള്ള ചിരിപ്പടക്കമായി വെനീസിലെ വ്യാപാരി തിയറ്ററുകളിലെത്തും.

English summary
Mammootty is now teaming up again with director Shafi.
 After the super hits of Mayavi in 2007 and Chattambinadu in 2009,Mammootty is teaming up again with director Shafi’s upcoming movie titled Venicile Vyapari.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam