»   » ട്രെയിലറിലും വ്യാപാരി സൂപ്പര്‍

ട്രെയിലറിലും വ്യാപാരി സൂപ്പര്‍

Posted By:
Subscribe to Filmibeat Malayalam
Venicile Vyapari
പ്രേക്ഷകരെ എണ്‍പതുകളിലെ കാലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന വെനീസിലെ വ്യാപാരിയുടെ ട്രെയിലറിനും മികച്ച വരവേല്‍പ്പ്. പഴയകാല ചിത്രങ്ങളുടെ ഈസ്റ്റ്മാന്‍ കളര്‍ പാറ്റേണില്‍ രസകരമായി ചെയ്തിട്ടുള്ള ട്രെയിലര്‍ ആരെയും രസിപ്പിയ്ക്കുന്നതാണ്. മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍
കാവ്യാമാധവന്‍, പൂനം ബജ്‌വ എന്നിവരാണ് നായികമാര്‍.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിയ്ക്കുന്ന കയറുക്കച്ചവടക്കാരന്‍ പവിത്രന്‍ മുതല്‍ സുരാജിന്റെ ഒടിയന്‍ ചന്തുവിനെയും സലീം കുമാറിന്റെ കമലാസനനെയുമെല്ലാം ട്രെയിലറിലൂടെ പരിചയപ്പെടുത്തുന്നുണ്ട്. മുരളി ഫിലിംസിന്റെ ബാനറില്‍ മാധവന്‍നായര്‍ നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ബിജുമേനോന്‍, വിജയരാഘവന്‍, സുരേഷ്‌കൃഷ്ണ, ശ്രീരാമന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

എണ്‍പതുകളുടെ കാലഘട്ടത്തില്‍ ആലപ്പുഴയില്‍ കയര്‍ കച്ചവടം നടത്തുന്നവനായും പൊലീസുകാരനുമായെല്ലാം മമ്മൂട്ടി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെയിംസ് ആല്‍ബര്‍ട്ടിന്റേതാണ്. ചിത്രം നവംബര്‍ നാലിന് തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
The trailer of the film Venicile Vyapari' by Mammooty Shafi team is out. The stunning trailer is sure to attract viewers as it is made by clubbing pictures in old Eastman colour pattern

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam